ഉപ്പള:വീട്ടില്‍ കയറി അക്രമം നടത്തിയെന്ന വീട്ടമ്മയുടെ പരാതിയില്‍ മകളുടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.കുഞ്ചത്തൂര്‍ പുരുഷംകോടിയിലെ മൊയ്...
ഉപ്പള:വീട്ടില്‍ കയറി അക്രമം നടത്തിയെന്ന വീട്ടമ്മയുടെ പരാതിയില്‍ മകളുടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.കുഞ്ചത്തൂര്‍ പുരുഷംകോടിയിലെ മൊയ്‌തീന്‍ കുഞ്ഞിയുടെ ഭാര്യ ആയിഷ (40)യുടെ പരാതിയിലാണ് മകളുടെ ഭര്‍ത്താവ് ഉമ്മര്‍ ഫാറൂഖിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.ഈ മാസം 22ന് രാത്രിയാണ് സംഭവം. വീട്ടില്‍ എത്തിയ മകളുടെ ഭര്‍ത്താവ് അക്രമാസക്തനായി ജനലുകളും വാതിലുകളും നശിപ്പിക്കുകയും എതിര്‍ത്തപ്പോള്‍ അസഭ്യം പറയുകയും ചെയ്‌തെന്ന് ആയിഷ പരാതിയില്‍ പറഞ്ഞു. അക്രമത്തില്‍ മുപ്പതിനായിരം രൂപയുടെ നഷ്‌ടം സംഭവിച്ചതായി കൂട്ടിച്ചേര്‍ത്തു.

COMMENTS