കൊറോണ വൈറസ് ബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലുള്ള വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. രോഗലക്ഷണങ്ങളോട് നിരീക്ഷണത്തിലായിരുന്ന 12 ...
കൊറോണ വൈറസ് ബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലുള്ള വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. രോഗലക്ഷണങ്ങളോട് നിരീക്ഷണത്തിലായിരുന്ന 12 പേരെക്കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ പരിചരിക്കുന്ന അഞ്ചുപേരും നിരീക്ഷണത്തിലാണ്. ജനറല്‍ ആശുപത്രിയില്‍ നിന്ന് വെള്ളിയാഴ്ചയാണ് കൊറോണ ബാധിതയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ജനറല്‍ ആശുപത്രിയില്‍ ഇനി മൂന്നുപേര്‍കൂടി നിരീക്ഷണത്തിലുണ്ട്. പെണ്‍കുട്ടി വുഹാനില്‍ നിന്നും വരുമ്ബോള്‍ ഇടപഴകിയെന്ന് സംശയിക്കുന്ന 58 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്തിലടക്കം ഉണ്ടായിരുന്നവരാണിവര്‍. ഇവരെ നിരീക്ഷിച്ചു വരികയാണ്.
ആവശ്യമായതിലധികം ഐസൊലേഷന്‍ വാര്‍ഡുകള്‍ സംസ്ഥാനത്ത് സജ്ജമാക്കിക്കഴിഞ്ഞതായി ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി.
125 ഐസൊലേഷന്‍ വാര്‍ഡുകളാണ് ആവശ്യമായിട്ടുള്ളത്. ആംബുലന്‍സുകളും സജ്ജീകരിച്ചിട്ടുണ്ട്.
നാല് മന്ത്രിമാരാണ് തൃശ്ശൂരില്‍ തങ്ങി സ്ഥിതിഗതികളെ നിയന്ത്രിക്കുന്നത്. കെകെ ശൈലജയെ കൂടാതെ എ സി മൊയ്തീന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍, എന്നിവരും സ്ഥലത്തുണ്ട്.
ഏറ്റവുംകൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോടാണ്. ഇവിടെ 214 പേരും മലപ്പുറത്ത് 210 പേരും, എറണാകുളത്ത് 204 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തുന്ന ആരും വീടുകളില്‍ മറ്റുള്ളവരുമായി സമ്ബര്‍ക്കം പുലര്‍ത്തരുത്. രോഗലക്ഷണം കാണിക്കാതെ ശരീരത്തില്‍ 14 ദിവസത്തോളം വൈറസ് തങ്ങും. ഈ സമയത്ത് വൈറസ്സിന് മറ്റുള്ളവരിലേക്ക് പടരാനും സാധിക്കും. ഇക്കാരണത്താല്‍ തന്നെ പൊതുഇടങ്ങളില്‍ ഇവര്‍ പോകരുത്.
പുണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് രക്തസാമ്ബിള്‍ അയച്ചാണ് പരിശോധന. ആലപ്പുഴയിലെ വൈറോളജി ലാബില്‍ താല്‍ക്കാലിക സംവിധാനമൊരുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തലസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഉടന്‍ ജില്ലാതലത്തിലേക്ക് എത്തിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.
ഇതിനിടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 258 ആയി. ഇന്നലെമാത്രം 45 പേരാണ് മരിച്ചത്. 22 രാജ്യങ്ങളിലായി, പതിനായിരത്തോളം ആളുകള്‍ക്കാണ് നിലവില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിലെ 31 പ്രവിശ്യകളും കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിള്‍ അടക്കമുള്ള കമ്ബനികള്‍ ചൈനയിലെ നിരവധി കമ്ബനികള്‍ പൂട്ടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു

COMMENTS