ചിറ്റാരിക്കാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍. കടുമേനിയില്‍ ടു വീലര്‍ വര്‍ക്ക്ഷോപ്പ് നടത്തുന്ന എണി...
ചിറ്റാരിക്കാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍. കടുമേനിയില്‍ ടു വീലര്‍ വര്‍ക്ക്ഷോപ്പ് നടത്തുന്ന എണിയക്കാട് ആന്റോ എന്ന ആന്റപ്പനെയാണ് (25) ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് റിമാന്‍ഡ് ചെയ്തു. അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരമറിഞ്ഞത്. ചൈല്‍ഡ്ലൈന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

COMMENTS