വിമാനയാത്രകള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേരളത്തിലേക്കടക്കമുള്ള യാത്രകള്‍ക്കാണ് ഇളവ് പ്രഖ്യാപിച...
വിമാനയാത്രകള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേരളത്തിലേക്കടക്കമുള്ള യാത്രകള്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നു മുതല്‍ പത്താം തീയതി വരെ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് ഒക്ടോബര്‍ ഇരുപത്തിനാലു വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ പ്രത്യേക ആനുകൂല്യം.
ഷാര്‍ജയില്‍ നിന്ന് 269 ദിര്‍ഹം, ദുബായില്‍ നിന്ന് 279, അബുദാബിയില്‍ നിന്ന് 289, അല്‍ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിന്ന് 299 ദിര്‍ഹം എന്നിങ്ങനെയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്.

COMMENTS