കാഞ്ഞങ്ങാട്: പ്രഥമ ആസ്പയര്‍ സിറ്റി ഫുട്‌ബാള്‍ ചാമ്ബ്യന്‍ഷിപ്പിന് 21 ന് പന്തുരുളും. പടന്നക്കാട് ആസ്പയര്‍ സിറ്റി ക്ലബ്ബാണ് ആതിഥേയത്വം വഹിക്കുന...
കാഞ്ഞങ്ങാട്: പ്രഥമ ആസ്പയര്‍ സിറ്റി ഫുട്‌ബാള്‍ ചാമ്ബ്യന്‍ഷിപ്പിന് 21 ന് പന്തുരുളും. പടന്നക്കാട് ആസ്പയര്‍ സിറ്റി ക്ലബ്ബാണ് ആതിഥേയത്വം വഹിക്കുന്നത്. ടൂര്‍ണമെന്റ് ഫെബ്രു.21 മുതല്‍ മാര്‍ച്ച് ഏഴ് വരെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം നടന്ന ഐങ്ങോത്ത് ഗ്രൗണ്ടിലാണ് നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിജയികള്‍ക്ക് 5,50,000 രൂപയാണ് പ്രൈസ് മണി. 21ന് രാത്രി 7.30ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ മേള ഉദ്ഘാടനം ചെയ്യും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. മുന്‍ ദേശീയ താരം ഐ.എം വിജയന്‍ സംബന്ധിക്കും.ഫുട്‌ബോള്‍ മേളയ്ക്ക് മുന്നോടിയായി 19 ന് വൈകീട്ട് 3.30ന് വിളംബര ജാഥ നടത്തും. എഫ്.സി പയ്യന്നൂര്‍, ടൈറ്റന്‍സ് രാമന്തളി, എന്‍.എഫ്.സി അജാനൂര്‍, ബഗ്ല ഫോര്‍ട്ടി സെവന്‍സ് കാഞ്ഞങ്ങാട്,സുല്‍ ഫെക്‌സ് മാറ്റേര്‍സ് ബ്രദേഴ്‌സ് വള്‍വക്കാട്, വി.എസ്.സി വാഴുന്നോറടി, നെക്‌സ്‌റ്റൈല്‍ ഷു ട്ടേഴ്‌സ് പടന്ന, സിറ്റിസണ്‍ ഉപ്പള, ബ്രദേഴ്‌സ് ബാവനഗര്‍, മൊഗ്രാല്‍ ബ്രദേഴ്‌സ് , ഔമാസ് ജ്വല്ലറി ഇന്ത്യന്‍ ആര്‍ട്ട്‌സ് എട്ടിക്കുളം, എഫ്.സി പ്രിയദര്‍ശിനി ഒഴിഞ്ഞവളപ്പ്, ബ്രദേഴ്‌സ് മെട്ടമ്മല്‍, അല്‍ഷിഫ ട്രാവല്‍സ് എഫ്.സി ടാസ്‌ക് ചായോത്ത്, എസ്.ഇ.ഡി.സി ആസ്പയര്‍ സിറ്റി, സൂപ്പര്‍ സോക്കര്‍ ബീച്ചാരിക്കടവ് എന്നീ ടീമുകളാണ് മല്‍സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ജോയ് ജോസഫ്, ജന.കണ്‍വീനര്‍ അബ്ദുറസാഖ് തായിലക്കണ്ടി, ക്ലബ്ബ് പ്രസിഡന്റ് ടി സത്യന്‍, എം.എഫ്.എ പ്രസിഡന്റ് സയ്യിദ് ഗുള്‍ഷ, സംഘാടക സമിതി ഭാരവാഹികളായ അഷ്‌കര്‍ അലി, സംജോസ്, ഇ.കെ.കെ പടന്നക്കാട്, ടി കുഞ്ഞികൃഷ്ണന്‍, ടി.എം മുനീര്‍, എ.എം കുഞ്ഞമദ്, പത്മരാജന്‍ ഐങ്ങോത്ത്, സാജു ജോസ്, കെ വിജയന്‍, രാജു എന്നിവര്‍ പങ്കെടുത്തു.

COMMENTS