രാജപുരം: മതസൗഹാർദം ഊട്ടിയുറപ്പിച്ച് അട്ടേങ്ങാനം ബേളൂർ മഹാശിവക്ഷേത്രത്തിൽ ശിവരാത്രി ആറാട്ട് ഉത്സവത്തിന്റെ ...
രാജപുരം: മതസൗഹാർദം ഊട്ടിയുറപ്പിച്ച് അട്ടേങ്ങാനം ബേളൂർ മഹാശിവക്ഷേത്രത്തിൽ ശിവരാത്രി ആറാട്ട് ഉത്സവത്തിന്റെ കൊടിയേറ്റം. ശിവരാത്രി ആഘോഷത്തിന് ക്ഷേത്രേശൻ സത്യനാരായണ മധുരമ്പാടി കൊടിയേറ്റി. കൊടിയേറ്റ് ചടങ്ങിൽ പങ്കാളികളാകാൻ നായിക്കയം സെന്റ് ജൂഡ്സ് പള്ളി വികാരി ഫാ. മാത്യു വലിയപറമ്പിൽ, അട്ടേങ്ങാനം ജീലാനി ജുമാ മസ്ജിദിലെ ഉസ്താദ് ഹംസ കമാലി, കൂടാത് മസ്ജിദിലെയും പള്ളിയിലെയും ഭാരവാഹികൾ കൂടി എത്തിയപ്പോൾ ക്ഷേത്രമുറ്റം മതസാഹോദര്യത്തിന്റെ വേദിയായി. ശിവരാത്രി ആറാട്ട് മഹോത്സവം 22 ന് സമാപിക്കും.

COMMENTS