വിശ്വാസത്തിന്റെ ഭാഗമായി കഴുത്തിൽ കെട്ടിയ ചരട് മുറുകി ഒരു വയസ്സുള്ള കുട്ടി മരിച്ചു. ഉത്തർപ്രദേശിലെ ശാമലിയിലാണ് സംഭവം. ബേബി കാരിയറിൽ ഇരുന്ന് ഉ...
വിശ്വാസത്തിന്റെ ഭാഗമായി കഴുത്തിൽ കെട്ടിയ ചരട് മുറുകി ഒരു വയസ്സുള്ള കുട്ടി മരിച്ചു. ഉത്തർപ്രദേശിലെ ശാമലിയിലാണ് സംഭവം.
ബേബി കാരിയറിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന കുട്ടി താഴെ വീണപ്പോൾ കഴുത്തിൽ കെട്ടിയിരുന്ന ചരട് ബേബി കാരിയറിൽ കുടുങ്ങുകയായിരുന്നു. സംഭവം നടക്കുമ്പോൾ കുട്ടിയുടെ മാതാപിതാക്കൾ വീടിന്റെ ടെറസിലായിരുന്നു.
മാതാപിതാക്കൾ ടെറസിൽ നിന്ന് താഴേക്ക് വന്നപ്പോൾ കാണുന്നത് കഴുത്തിൽ ചരട് കുരുങ്ങി താഴേക്ക് വീണ കുട്ടിയെയാണ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കണ്ണുതട്ടാതിരിക്കാൻ കുട്ടികളുടെ കഴുത്തിൽ കറുത്ത ചരട് കെട്ടുന്നത് ഉത്തർപ്രദേശിലെ വിശ്വാസങ്ങളുടെ ഭാഗമാണ്.
കഴിഞ്ഞ വർഷവും ശാമലിയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

COMMENTS