ബേഡകം: തറവാട്ട് ദേവസ്ഥാനത്ത് എത്തിയ പതിനൊന്നു വയസുകാരിയെ കൈ പിടിച്ച് വലിച്ചു കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച്, നാട്ടില്‍ മുങ്ങിയ പ്രതി...
ബേഡകം: തറവാട്ട് ദേവസ്ഥാനത്ത് എത്തിയ പതിനൊന്നു വയസുകാരിയെ കൈ പിടിച്ച് വലിച്ചു കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച്, നാട്ടില്‍ മുങ്ങിയ പ്രതി കൊളത്തൂറിലെ കെ ടി കൃഷ്ണന്‍ (46) ബേഡകം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസ് അഡീ. എസ് ഐ രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് അമ്മയോടൊപ്പം തറവാട്ട് ദേവസ്ഥാനത്ത് അടിയന്തിര ചടങ്ങിനെത്തിയ കുട്ടിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പ്രതിക്ക് എതിരെ ബേഡകം പോലീസ് പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ പ്രതി കര്‍ണാടകത്തിലേക്ക് മുങ്ങുകയായിരുന്നു. ബേഡകം സി ഐ ടി ഉത്തംദാസിന്റെ നേതൃത്ത്വത്തില്‍ പ്രതിക്കായി പോലീസ് തിരച്ചില്‍ നടത്തിവരവെ വെള്ളിയാഴ്ച കാലത്ത് ചേരിപ്പാടി കൊളത്തങ്ങാട് വെച്ച് പ്രതിയെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്യലിനും വൈദ്യ പരിശോധനയ്ക്കും ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

COMMENTS