കാഞ്ഞങ്ങാട്: എസ്.സി-എസ്.ടി സംവരണം മൗലികാവകാശമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച ഭാരത് ബ...
കാഞ്ഞങ്ങാട്: എസ്.സി-എസ്.ടി സംവരണം മൗലികാവകാശമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച ഭാരത് ബന്ദ് ഞായറാഴ്ച്ച. ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കാന്‍ സംസ്ഥാനത്തെ ആദിവാസി-ദളിത് സംഘടനകള്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാരത ബന്ദിന് കാസര്‍കോട് ജില്ലയിലെ ആദിവാസി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു.
ദളിത് മഹാസഭ, ഒ.ബി.സി സര്‍വീസ് സൊസൈറ്റി, അഖില കേരള മാവിലന്‍ സമാജം, മലകുടിയ സമുദായ സംഘം, കേരള ചക്ലിയ സമുദായ സംഘം, കൊറഗ അഭിവൃദ്ധി സംഘം, ആദിവാസി ദളിത് മുന്നേറ്റ സമിതി, ഇന്ത്യന്‍ ദളിത് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് പിന്തുണ പ്രഖ്യാപിച്ചത്.
ഹർത്താലിന് എസ്ഡിപിഐ യും വെൽഫെയർ പാർട്ടിയും ഐക്യ ധാർഥ്യം പ്രഖ്യാപിച്ചിട്ടുണ്ട്, രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ നടത്തുന്ന ഹര്‍ത്താലില്‍ നിന്ന് പാല്‍, പത്രം, ആസ്പത്രി എന്നിവയെ ഒഴിവാക്കിയതായി ദളിത് മഹാസഭ സംസ്ഥാന പ്രസിഡണ്ട് പി.കെ രാമന്‍, സി.എസ്.എസ് ജില്ലാ ചെയര്‍മാന്‍ ഒ.കെ പ്രഭാകരന്‍, രാജു പൂടംകല്ല്, കെ. കരുണാകരന്‍ എന്നിവര്‍ അറിയിച്ചു.

COMMENTS