ബേക്കല്‍: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്കു ഗുരുതര പരിക്ക്. പെരിയ, പെരിയോക്കിയിലെ വി.മനോജ് (42), പനയാല്‍,...
ബേക്കല്‍: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്കു ഗുരുതര പരിക്ക്. പെരിയ, പെരിയോക്കിയിലെ വി.മനോജ് (42), പനയാല്‍, വെളുത്തോളിയിലെ അഖിലേഷ് (29)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പെരിയ-പള്ളിക്കര റോഡില്‍ ചെര്‍ക്കാപ്പാറയിലാണ് അപകടം.കൂട്ടിയിടിയില്‍ ഇരു വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തിന്റെ ശബ്‌ദം കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.

COMMENTS