കാഞ്ഞങ്ങാട്:ബജറ്റ് പ്രഖ്യാപനത്തിൽ കാസർകോട്ടെ എൻഡോസൾഫാൻ രോഗികൾക്കായി ആകെ നീക്കിവച്ചത് 19 കോടിരൂപ. സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ചുള്ള ആന...
കാഞ്ഞങ്ങാട്:ബജറ്റ് പ്രഖ്യാപനത്തിൽ കാസർകോട്ടെ എൻഡോസൾഫാൻ രോഗികൾക്കായി ആകെ നീക്കിവച്ചത് 19 കോടിരൂപ. സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ചുള്ള ആനുകൂല്യവിതരണത്തിനുതന്നെ നൂറുകോടിയോളം രൂപ വേണം. 70 കോടിയോളം രൂപ പുനരധിവാസപ്രവർത്തനങ്ങൾക്കും വേണം. എൻഡോസൾഫാൻ ദുരിതബാധിതർ ഇനിയൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന സൂചനയാണ് ബജറ്റിലെന്ന് ബജറ്റ് വന്നപ്പോൾ തോന്നുന്നതെന്ന് സമരപ്രവർത്തകൻ അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ പ്രതികരിച്ചു.
സ്വപ്നപദ്ധതിയായ കാഞ്ഞങ്ങാട്-കാണിയൂർ പാത ബജറ്റിൽ പരാമർശിച്ചില്ല.
ബിട്ടിക്കൽ മുനമ്പം പാലം പരാമർശിച്ചില്ല, റബ്ബർ കർഷകരെ അവഗണിച്ചു, വ്യാപക വിമർശനമാണ് ബജറ്റിനെതിരെ ജില്ലയിൽ നിന്ന് ഉയരുന്നത് കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാൻഡിന് മുമ്പിൽ അണ്ടർഗ്രൗണ്ട് പാസേജിന് 80 ലക്ഷം രൂപയും ചാളക്കടവ് പാലം നിർമിക്കാൻ 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്. കാസർകോട് മണ്ഡലത്തിൽ 20-ലധികം പദ്ധതിയുടെ പ്രോജക്ട് തയ്യാറാക്കിക്കൊടുത്തിരുന്നുവെന്നും കാര്യമായതൊന്നും അനുവദിച്ചിട്ടില്ലെന്നും എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. പറഞ്ഞു. തൃക്കരിപ്പൂർ മണ്ഡലത്തിൽ കൊടക്കാട് ഫോക്‌ലോർ വില്ലേജ് പദ്ധതി ടോക്കൺ തുകയിൽ ഒതുക്കി. എം.എൽ.എ.മാർ നൽകിയ പദ്ധതിപ്പട്ടിക അതേപടി നൂറുരൂപ വകയിരുത്തി ’ആശ്വസിപ്പിക്കൽ’ പ്രക്രിയ മാത്രമാണ് ടോക്കൺ തുക പ്രഖ്യാപനത്തിലൂടെ നടത്തുന്നത്.

COMMENTS