ചാലോട്:വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ ക്രുരമായി പെരുമാറുന്നത് തുടരുന്നു കൂടാളിയില്‍ സ്വകാര്യ ബസില്‍നിന്ന് വിദ്യാര്‍ത്ഥിയെ തളളിയിട്ട സംഭവ...
ചാലോട്:വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ ക്രുരമായി പെരുമാറുന്നത് തുടരുന്നു കൂടാളിയില്‍ സ്വകാര്യ ബസില്‍നിന്ന് വിദ്യാര്‍ത്ഥിയെ തളളിയിട്ട സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി - ഇതിനെ തുടര്‍ന്ന് കുറ്റക്കാരനായ ക്ലീനര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. കഴിഞ്ഞബുധനാഴ്ച്ച വൈകീട്ടാണ് സംഭവം. കണ്ണൂര്‍ കൂടാളി ഹയര്‍ സെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ബസ്സില്‍ കയറുന്നതിനിടെ ക്ലീനര്‍ തള്ളിയിട്ടത്. സംഭവത്തില്‍ ഇരിട്ടി -കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന കെ.സി.എം ബസ്സിലെ ക്ലീനര്‍ ശ്രീജിത്തിനെതിരെയാണ് മട്ടന്നൂര്‍ പോലീസ് കേസെടുത്തത്.
ഇയാളെ പിടികൂടിയതിനോടൊപ്പം ബസ്സും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

COMMENTS