ചൈനയില്‍ നിന്നും തിരിച്ചെത്തിയ രണ്ടുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണ വൈറസ് ബാധിതര്‍ക്കായി പ്രത്യേകം ഒരുക്കിയ ഐസോലേഷന്‍ വാര്...
ചൈനയില്‍ നിന്നും തിരിച്ചെത്തിയ രണ്ടുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണ വൈറസ് ബാധിതര്‍ക്കായി പ്രത്യേകം ഒരുക്കിയ ഐസോലേഷന്‍ വാര്‍ഡിലാണ് ഇന്നു പ്രവേശിപ്പിച്ചത്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇവരില്‍ ഒരാള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. മൂന്നാമതൊരാള്‍ കൂടി ചികിത്സ തേടി എത്തിയിട്ടുണ്ട്.കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അറുപതോളം പേരാണ് ചൈനയില്‍ നിന്നു ജില്ലയില്‍ തിരിച്ചെത്തിയിട്ടുള്ളതെന്നാണ് കണക്ക്.
വൈറസ് ബാധിതരെ നിരീക്ഷിക്കുന്നതിനു ജില്ലാ ആശുപത്രിയിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രത്യേക ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
അതേസമയം 324 ഇന്ത്യക്കാരെയും വഹിച്ചു കൊണ്ട് ചൈനയില്‍ നിന്നുള്ള വിമാനം ഇന്ത്യയിലെത്തി. ഇതില്‍ 42 പേര്‍ മലയാളികളാണ്. ഇവര്‍ നിരീക്ഷണത്തിലുമാണ്.

COMMENTS