ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായ രീതിയില്‍ പടര്‍ന്നു കൊണ്ടിരിക്കുകയാണ്. 23000ല്‍ അധികം കൊറോണ രോഗികള്‍ നിലവില്‍ ചൈനയിലുണ്ട്. ആശുപത്രികള്...
ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായ രീതിയില്‍ പടര്‍ന്നു കൊണ്ടിരിക്കുകയാണ്. 23000ല്‍ അധികം കൊറോണ രോഗികള്‍ നിലവില്‍ ചൈനയിലുണ്ട്. ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. ചികിത്സ നല്‍കാനായി ഡോക്ടര്‍മാര്‍ സ്വന്തം ജീവന്‍ പോലും മറന്ന് കഠിനപ്രയത്നം ചെയ്യുകയാണ്. ഇത്തരം ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒക്കെ വാര്‍ത്തകള്‍ വന്നെങ്കിലും ഇപ്പോള്‍ വൈറലാകുന്നത് ഒരു വിവാഹ വാര്‍ത്തയാണ്.
ചൈനീസ് ഡോക്ടര്‍മാരായ ലീ ഷീക്വാങിന്‍റെയും യു ഹോങ്യാന്‍റെയും വിവാഹമാണ് ഇപ്പോള്‍ വൈറലാകുന്നത്. എല്ലാവരും നാടൊട്ടാകെ വിളിച്ച് ഗംഭീരമായി നടത്തണമെന്ന് ആഗ്രഹിക്കുന്ന കല്ല്യാണം ഇവിടെ പത്ത് മിനിറ്റ് കൊണ്ടാണ് നടത്തിയത്. കാരണം കൊറോണ പേടിയല്ല, മറിച്ച് കൊറോണ ബാധിതരായ രോഗികള്‍ തന്നെ കാത്ത് ആശുപത്രിയില്‍ ഉണ്ടെന്ന ചിന്ത.
മാസ്ക് ധരിച്ച് സുരക്ഷിതരായാണ് അവര്‍ സേവനസന്നദ്ധരായി ജോലി ചെയ്യുന്നത്. കൊറേണ വെെറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്ബാണ് വിവാഹം നിശ്ചയിച്ചത്. രോഗം ഭീതി പരത്തുകയാണെങ്കിലും വിവാഹം മാറ്റിവയ്ക്കേണ്ട എന്നുതന്നെ ഡോക്ടര്‍ തീരുമാനിക്കുകയായിരുന്നു. വിവാഹത്തില്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ക്ഷണിച്ചിരുന്നില്ല. 10 മിനിറ്റില്‍ നടന്ന ലളിതമായ ചടങ്ങില്‍ വധൂ വരന്‍മാരുടെ മാതാപിതാക്കള്‍ മാത്രമാണ് പങ്കെടുത്തിരുന്നത്. ഇക്കഴിഞ്ഞ ജനുവരി 30നായിരുന്നു ഇരുവരുടേയും വിവാഹം.
വെറും അഞ്ച് പേര്‍ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. ലളിതമായ രീതിയില്‍ ചടങ്ങുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഇരുവരെയും ചേര്‍ന്ന് എടുത്ത തീരുമാനമാണ്. വിവാഹം കഴിഞ്ഞ് ഭാര്യയുമൊത്ത് ഭക്ഷണം കഴിക്കാന്‍ പോലും നില്‍ക്കാതെയാണ് ഡോക്ടര്‍ തന്നെ കാത്തിരിക്കുന്ന രോഗികളുടെ അടുത്തേക്ക് ഓടിയത്. ഇരുവരുടെയും വിവാഹ ചിത്രം പുറത്ത് വന്നതോടെ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

COMMENTS