കാഞ്ഞങ്ങാട്: പ്ലസ്ടു വിദ്യാര്‍ത്ഥിനി മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ പ്രകാശന്റെ മകള്‍ നവ്യ (17) ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് കാട്ടുകുളങ്ങര...
കാഞ്ഞങ്ങാട്: പ്ലസ്ടു വിദ്യാര്‍ത്ഥിനി മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ പ്രകാശന്റെ മകള്‍ നവ്യ (17) ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് കാട്ടുകുളങ്ങര സ്വദേശിയായ യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.എസ് ഐ ലീല കാനത്തിലാണ് കേസ് അന്വേഷിക്കുന്നത്. കാട്ടുകുളങ്ങര കുതിരക്കാളി അമ്മ ദേവസ്ഥാനത്ത് തെയ്യം കാണാനെത്തിയ നവ്യയെ യുവാവ് കരണത്തടിച്ചതായി സഹപാഠി മൊഴി നല്‍കിയിട്ടുണ്ട്. നവ്യയുമായി യുവാവ് സ്നേഹത്തിലായിരുന്നുവെന്നും കേള്‍ക്കുന്നു. അടിയേറ്റ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി കെട്ടി തുങ്ങി ജീവനൊടുക്കുകയായിരുന്നു.സംഭവത്തോടെ യുവാവ് നാട്ടില്‍ നിന്ന് അപ്രത്യക്ഷനായിട്ടുണ്ട്. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു.

COMMENTS