ന്യൂഡല്‍ഹി: സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ വംശീയകലാപം 2002-ല്‍ ഗുജറാത്തിലുണ്ടായതായിരുന്നു. ആ കലാപത്തിന്റെ മാതൃകയിലേക്കാണു രാജ്...
ന്യൂഡല്‍ഹി: സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ വംശീയകലാപം 2002-ല്‍ ഗുജറാത്തിലുണ്ടായതായിരുന്നു. ആ കലാപത്തിന്റെ മാതൃകയിലേക്കാണു രാജ്യതലസ്‌ഥാനം നീങ്ങുന്നതെന്ന് ഇന്നലെ ഡല്‍ഹിയില്‍ അരങ്ങേറിയ അക്രമങ്ങള്‍ സൂചിപ്പിക്കുന്നു. ഞായറാഴ്‌ച വൈകിട്ട് ഇരു ചേരികളായി തിരിഞ്ഞ് ആരംഭിച്ച അക്രമം ഇന്നലെ പുലര്‍ച്ചെയും രാവിലെയുമായി കലാപകലുഷിത രീതിയിലേക്കു മാറി. പേരു ചോദിച്ച് ആളുകളെ തെരഞ്ഞെുപിടിച്ചു സംഘടിതമായി അക്രമിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെപ്പോലും വെറുതേ വിട്ടില്ല. വസ്‌ത്രം അഴിച്ചുള്ള പരിശോധന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍െപ്പടെയുള്ളവര്‍ക്കു നേരിടേണ്ടി വന്നു.
വടക്കുകിഴക്കല്‍ ഡല്‍ഹിയിലെ ഗോകുല്‍പുരിയായിരുന്നു ഇന്നലെ കലാപത്തിന്റെ കേന്ദ്രം.
അവിടെ ഗലികള്‍ തോറും ചേരിതിരിഞ്ഞ് ആള്‍ക്കൂട്ടം സംഘടിതമായി ആക്രമിച്ചു. ഒരു വിഭാഗത്തിനുനേരേയായിരുന്നു അക്രമങ്ങളധികവും. നിരവധി പെട്രോള്‍ ബങ്കുകള്‍ക്കു തീയിട്ടു. ഇന്നലെ രാവിലെമാത്രം അമ്ബതിലധികം വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. ഗോകുല്‍പുരിയില്‍ ടയര്‍ മാര്‍ക്കറ്റ് കത്തിച്ചു. മൗജ്‌പൂരില്‍ ഇ-റിക്ഷയില്‍ സഞ്ചരിച്ചവര്‍ക്കുനേരേ ആക്രമണമുണ്ടായി. ഇവരെ കൊള്ളയടിച്ചു. കലാപം പടരുമ്ബോഴും നിഷ്‌ക്രിയരായി നോക്കിനില്‍ക്കുകയാണ് ഡല്‍ഹി പോലീസ്.
വസ്‌ത്രം അഴിച്ചുകാട്ടി രക്ഷപ്പെട്ടു
കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ വ്യാപക അക്രമമാണുണ്ടായത്. മൗജ്‌പുരില്‍ പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ക്കുനേരേ കലാപകാരികള്‍ വെടിയുതിര്‍ത്തു. പരുക്കേറ്റ ഇയാളെ ജി.ടി.ബി. ആശുപത്രിയിലേക്കു മാറ്റി. ദുര്‍ഗാപുരി ചൗക്കില്‍ എന്‍.ഡി.ടിവിയുടെ മാധ്യമപ്രവര്‍ത്തക ഉള്‍പ്പടെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റു. ടിവി 9 റിപ്പോര്‍ട്ടര്‍ക്കും മര്‍ദനമേറ്റു.
കര്‍വാല്‍ നഗറില്‍ മലയാളി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ കൈയേറ്റം ചെയ്‌തു. മൗജ്‌പൂരിലേക്കു പോകുന്നതിനു ജാഫറാബാദില്‍ എന്തിനു വെന്നന്നു ചോദിച്ചായിരുന്നു അക്രമം.
വെടിയേറ്റ് ചോരവാര്‍ന്ന്, ആറുമണിക്കൂര്‍ വഴിയില്‍
വെടിവയ്‌പ്പും ക്രൂരമര്‍ദ്ദനങ്ങളും അരങ്ങേറിയ മൗജ്‌പൂരിലും ജാഫറാബാദിലും പരുക്കേറ്റവരുമായി പോയ ആംബുലന്‍സുകള്‍ക്കുനേരേയും കലാപകാരികള്‍ അക്രമം അഴിച്ചുവിട്ടു. മൗജ്‌പൂരില്‍ രണ്ട് ആംബുലന്‍സുകള്‍ അടിച്ചുതകര്‍ത്തു. പലയിടത്തും ആളുകളെ ചുമന്നും ബൈക്കിലുമാണ് ആശുപത്രിയിലെത്തിച്ചത്.
ഗോകുല്‍പുരിയില്‍ വെടിയേറ്റ 11 വയസുകാരനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സഹായംപോലും ലഭിച്ചില്ല. പ്രദേശത്തേക്കുള്ള ഗതാഗതം തടഞ്ഞ കലാപകാരികള്‍ ആംബലന്‍സ് കടത്തിവിട്ടില്ല. ആറു മണിക്കൂറിനുശേഷമെത്തിയ പോലീസാണ് ബാലനെ ആശുപത്രിയിലാക്കിയത്. അതുവെര ചോരവാര്‍ന്നു വഴിയോരത്തു ബന്ധുക്കളുടെ പരിചരണയില്‍ കിടക്കുകയായിരുന്നു കുട്ടി.
പോലീസ് ആര്‍ക്കൊപ്പം?
രാജ്യതലസ്‌ഥാനത്തു ക്രമസമാധാനം തകര്‍ന്നിട്ടും കാര്യമായ ഇടപെടലുകള്‍ നടത്തിയില്ലെന്ന പേരില്‍ ഡല്‍ഹി പോലീസിനു കടുത്ത വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടിവരുന്നത്. കലാപം കത്തിപ്പടര്‍ന്ന ഗോകുല്‍പുരിയിലും മറ്റും പോലീസ് സാന്നിധ്യമേയുണ്ടായിരുന്നില്ല. തിങ്കളാഴ്‌ച രാത്രി മുതല്‍ സംഘര്‍ഷം നടന്ന മേഖലയിലാണ് ഇന്നലെ ഉച്ചയ്‌ക്കുപോലും പോലീസ് വിന്യാസമില്ലാതെയിരുന്നത്.
പോലീസ് തങ്ങള്‍ക്കൊപ്പമാണെന്ന അവകാശവാദവുമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയും ഡല്‍ഹി പോലീസിന്റെ നിഷ്‌ക്രിയത്വത്തെ ചോദ്യംചെയ്യുന്നതാണ്.
വ്യാജപ്രചാരണം തടയാതെ
വ്യാജപ്രചാരണങ്ങളും കലാപം ആളിക്കത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ചില പ്രദേശങ്ങളില്‍ അക്രമമുണ്ടായെന്നും കൂട്ടത്തോടെ ആളുകള്‍ കൊല്ലപ്പെട്ടെന്നും ഉള്‍പ്പെടെ നിരവധി വ്യാജപ്രചാരണങ്ങളാണ് ഉണ്ടാകുന്നത്. വ്യാജ വാര്‍ത്തയ്‌ക്കു ബലം നല്‍കാന്‍ ചിലര്‍ ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ, ഇത്തരം നീക്കങ്ങള്‍ക്കു തടയിടാന്‍ ഒരിടത്തുനിന്നും ഒരു ശ്രമവും ഉണ്ടാകുന്നില്ല.
35 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം . ഡല്‍ഹിയിലെ ആശുപത്രികളില്‍ നിന്നുള്ള വിവരമനുസരിച്ചാണിതെന്നും യുനൈറ്റഡ് എഗന്‍സ്റ്റ് ഹേറ്റ് നേതാവ് നദീം ഖാന് പറഞ്ഞു
35 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം . ഡല്‍ഹിയിലെ ആശുപത്രികളില്‍ നിന്നുള്ള വിവരമനുസരിച്ചാണിതെന്നും യുനൈറ്റഡ് എഗന്‍സ്റ്റ് ഹേറ്റ് നേതാവ് നദീം ഖാന് പറഞ്ഞു

COMMENTS