ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപം തുടരുന്നതിനിടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ലോക രാജ്യങ്ങള്‍. സുരക്ഷാ ഏജന്‍സികള്‍ സംയമനം പാലിക്കണമെന്ന...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപം തുടരുന്നതിനിടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ലോക രാജ്യങ്ങള്‍. സുരക്ഷാ ഏജന്‍സികള്‍ സംയമനം പാലിക്കണമെന്നും സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം നല്‍കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.
കലാപത്തെ തുടര്‍ന്ന് യുഎസ്, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങളാണ് സ്വന്തം പൗരന്മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്.
അതിനിടെ ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. 18 കേസുകളെടുത്തെന്നും 106 പേര്‍ അറസ്റ്റിലായെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ബുധനാഴ്ച ഇതുവരെ പുതിയ അക്രമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മഡ്രാണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുന്നുണ്ടെന്നും ഡല്‍ഹി പോലീസ് വിശദീകരണം നല്‍കിയിട്ടുണ്ട്.

COMMENTS