ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം ഒരു പൊലീസുകാരന്റെ മരണത്തില്‍ കലാശിച്ചു. ഗോ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷം ഒരു പൊലീസുകാരന്റെ മരണത്തില്‍ കലാശിച്ചു. ഗോക്കല്‍ പുരി പൊലീസ് സ്റ്റേഷനിലെ രത്തന്‍ലാല്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് വെടിയേറ്റ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രത്തന്‍ലാലിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹാദ്ര മേഖലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ സംഘര്‍ഷത്തിനിടെ നിരവധി വാഹനങ്ങളും വീടുകളും കടകളും തീവെച്ച് നശിപ്പിച്ചു. സംഘര്‍ഷം രൂഷമായതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ജഫ്രാബാദ്, മൗജ്പൂര്‍ ബാബര്‍പൂര്‍ മെട്രോ സ്റ്റേഷനുകള്‍ നേരത്തെ അടച്ചിരുന്നു. ജഫ്രാബാദിലാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പരസ്പരം വെടിവെപ്പുണ്ടായത്. കലാപം തടയാന്‍ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. ഇതിനിടയിലാണ് പൊലീസുകാരന്‍ വെടിയേറ്റ് മരിച്ചത്. അഗ്‌നിരക്ഷാസേനയുടെ ഒരു വാഹനവും തകര്‍ക്കപ്പെട്ടു. സംഘര്‍ഷം രൂക്ഷമായതോടെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പത്ത് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

COMMENTS