ബാംഗളൂരിൽ ആയുർവേദ കോളേജിലെ വിദ്യാർത്ഥിനി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായതോടെ കൊറോണ വൈറസുമായി ബന്ധപ്പെട്ട ആശങ്കയും ഭിതിയും ജനത്തിന് ഇരട്...
ബാംഗളൂരിൽ ആയുർവേദ കോളേജിലെ വിദ്യാർത്ഥിനി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായതോടെ കൊറോണ വൈറസുമായി ബന്ധപ്പെട്ട ആശങ്കയും ഭിതിയും ജനത്തിന് ഇരട്ടിച്ചു. ഒരുതരത്തിലുമുള്ള ആശങ്കവേണ്ടെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പുദ്യോഗസ്ഥർ പൊതുസമൂഹത്തിനിടയിലേക്കെത്തുന്നുണ്ടെങ്കിലും പട്ടണങ്ങളിലെല്ലാം തിരക്കൊഴിഞ്ഞ അവസ്ഥയാണ്. നേരത്തേ ഒരുവിദ്യാർഥിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾതന്നെ കാഞ്ഞങ്ങാട് പട്ടണത്തിൽ തിരക്കുകുറഞ്ഞിരുന്നു. പട്ടണങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ വരെ ആളുകൾ കുറഞ്ഞു. വസ്ത്രശാലകളിലും ഹോട്ടലുകളിലും തിരക്ക് നന്നേ കുറഞ്ഞു. മാസ്ക് ധരിച്ചാണ് മിക്ക ഓഫീസുകളിലും ജീവനക്കാർ ജോലിചെയ്യുന്നത്. ടൗണിലെത്തുന്നവരും ബസ്സിലും തീവണ്ടിയിലും യാത്രചെയ്യുന്നവരും മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതീവ ജാഗ്രതയാണ്, മറിച്ച് പേടിയല്ല ഇക്കാര്യത്തിൽ വേണ്ടതെന്ന് ഹെൽത്ത് ഇൻസ്പെക്ടർമാരും വാർഡ് കൗൺസിലർമാരും പൊതുപ്രവർത്തകരുമെല്ലാം വീടുകളിലെത്തിയും മറ്റും ബോധവത്കരിക്കുന്നു.
COMMENTS