ചെര്‍ക്കള: ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. എടനീര്‍, ബായാര്‍ മൂല സ്വദേശിയും ക...
ചെര്‍ക്കള: ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴുമാസം ഗര്‍ഭിണിയായ യുവതി മരിച്ചു. എടനീര്‍, ബായാര്‍ മൂല സ്വദേശിയും കാസര്‍കോട്ടെ ഒരു ജ്വല്ലറിയിലെ സെയില്‍സ്‌മാനുമായ നാരായണന്റെ ഭാര്യ മാലതി (33)യാണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത്.
ഏഴുമാസം ഗര്‍ഭിണിയായിരുന്ന മാലതി പ്രസവത്തിനായി ഉപ്പള, ഹേരൂര്‍ കങ്ക്വെവെയിലെ സ്വന്തം വീട്ടില്‍ എത്തിയതായിരുന്നു. ഇവിടെ വെച്ച് കഴിഞ്ഞ ആഴ്‌ച്ച ശ്വാസ തടസം ഉണ്ടായി കുമ്പളയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് മംഗ്‌ളുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ടയിലും മൂത്രത്തിലും ഉണ്ടായ അണുബാധ രക്തത്തില്‍ കലര്‍ന്നതാണ് ശ്വാസ തടസ്സത്തിന് കാരണമായതെന്ന് ആശുപത്രിയില്‍ നടത്തിയ വിദഗ്‌ദ്ധ പരിശോധനയില്‍ വ്യക്തമായി. ചികിത്സ തുടര്‍ന്നുവെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. ബാലു പൂജാരി-മുത്തു ദമ്പതികളുടെ മകളാണ് മരണപ്പെട്ട മാലതി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17ന് ആയിരുന്നു വിവാഹം. സഹോദരങ്ങള്‍: ചന്ദ്രശേഖര, ഇന്ദിര, ഭാരതി, ഹരിണാക്ഷി.

COMMENTS