ഇരിങ്ങാലക്കുട ∙ മുപ്പതിനായിരത്തിലേറെ രൂപയുടെ കള്ളനോട്ടുകളുമായി കാസർകോട് കോട്ടമല കിള്ളിമല വീട്ടിൽ രമണന്റെ മകൻ രഞ്ജിത് (30) പിടിയിൽ. ചാലക്കുടി...
ഇരിങ്ങാലക്കുട ∙ മുപ്പതിനായിരത്തിലേറെ രൂപയുടെ കള്ളനോട്ടുകളുമായി കാസർകോട് കോട്ടമല കിള്ളിമല വീട്ടിൽ രമണന്റെ മകൻ രഞ്ജിത് (30) പിടിയിൽ. ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷും സംഘവുമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം കൊടകരയിൽ കഞ്ചാവുമായി പിടിയിലായ യുവാവിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകാന്വേഷണ സംഘം നിരീക്ഷണം നടത്തി വരികയായിരുന്നു. പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ സൂക്ഷിച്ചിരുന്ന അറുപതിലേറെ 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയത്.
യുവാവിനെ ആളൂർ സ്റ്റേഷനിലെത്തിച്ചു വിശദമായ ചോദ്യം ചെയ്യലിൽ മംഗലാപുരം സ്വദേശിയായ സുഹൃത്തിൽ നിന്നും ലഭിച്ചവയാണ് കള്ളനോട്ടുകളെന്നും എറണാകുളത്തും മറ്റും വിതരണം ചെയ്യാനാണു കൊണ്ടുവന്നതെന്നും വെളിപ്പെടുത്തി. പ്രത്യേകാന്വേഷണ സംഘത്തിൽ ആളൂർ എസ്ഐ സുശാന്ത് കെ.എസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, വി.യു.സിൽജോ, എ.യു.റെജി, ഷിജോ തോമസ്, സിപിഒ അനീഷ്, ആളൂർ സ്റ്റേഷനിലെ അഡീഷനൽ എസ്ഐമാരായ രവി, സത്യൻ, എഎസ്ഐ ദാസൻ, സീനിയർ സിപിഒ ടെസ്സി, സിപിഒ സുരേഷ് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.

COMMENTS