ഉപ്പള: തേങ്ങ പറിച്ച് ഇറങ്ങുന്നതിനിടയില്‍ തെങ്ങില്‍ നിന്നും വീണ് യുവാവ് മരിച്ചു. കര്‍ണ്ണാടക മുടിപ്പു സ്വദേശി ബായാര്‍ പൊന്നംകളയില്‍ വാടക വീ...
കര്‍ണ്ണാടക മുടിപ്പു സ്വദേശി ബായാര്‍ പൊന്നംകളയില്‍ വാടക വീട്ടില്‍ താമസിക്കുന്ന കൃഷ്‌ണ(45)യാണ് മരിച്ചത്. ബായാര്‍ മുളിഗദ്ദെയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങില്‍ കയറിയതായിരുന്നു. തേങ്ങ പറിച്ചിട്ട് ഇറങ്ങുന്നതിനിടയിലാണ് അബദ്ധത്തില്‍ വീണത്. ഗുരുതര പരിക്കേറ്റ കൃഷ്‌ണയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ബായാര്‍, ബദിയാര്‍ സ്വദേശിനി പുഷ്‌പയാണ് ഭാര്യ. മക്കളില്ല. പരേതരായ മോഹന-ജോഗി-കല്യാണി ദമ്പതികളുടെ മകനാണ്. സതീശ, ശശികല എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം മംഗല്‍പാടി ആശുപത്രിയില്‍ മോര്‍ച്ചറിയില്‍. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം കര്‍ണ്ണാടക മുടിപ്പുവിലേക്ക് കൊണ്ടുപോകും

COMMENTS