മേൽപറമ്പ് ∙ വിദ്യാർഥികൾക്കു കഞ്ചാവ് വിതരണം ചെയ്യുന്നയാളെ പിടികൂടി. ചാത്തങ്കൈയിലെ പി.എം.അബ്ദുൽ നാസർ (55) നെയാണ് എസ്ഐ പി.പ്രമോദിന്റെ നേതൃത്വത്...
മേൽപറമ്പ് ∙ വിദ്യാർഥികൾക്കു കഞ്ചാവ് വിതരണം ചെയ്യുന്നയാളെ പിടികൂടി. ചാത്തങ്കൈയിലെ പി.എം.അബ്ദുൽ നാസർ (55) നെയാണ് എസ്ഐ പി.പ്രമോദിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ചെറിയ പൊതിയിൽ കഞ്ചാവ് നിറച്ചാണു വിതരണം നടത്തിയത്.
5 മുതൽ 20 ഗ്രാം വരെയുള്ള പൊതികളാണ് പ്രതി വിദ്യാർഥികൾക്കു നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പൊതിക്ക് 50 മുതൽ 100 രൂപ വരെയാണു വില. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫിസർ രതീഷ് ബട്ടംപാറ, പ്രമോദ ബാര എന്നിവരും സംഘത്തിലുണ്ടായിരുന്നു.

COMMENTS