ന്യൂഡല്‍ഹി: ഓരോ മാസവും പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്ബനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പാച...
ന്യൂഡല്‍ഹി: ഓരോ മാസവും പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്ബനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പാചക വാതകത്തിന് നല്‍കിവരുന്ന സബ്‌സിഡി ബാധ്യതയില്‍ നിന്ന് കൈകഴുകാനാണ് സര്‍ക്കാരിന്റെ ഈ നീക്കം. സാധാരണക്കാരുടെ കീശ കാലിയാക്കുന്ന തീരുമാനം വരുംദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കും.
പെട്രോളിനും ഡീസലിനും സബ്സിഡി ഇല്ലാതാക്കിയ അതേ രീതിയില്‍ പാചക വാതകത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാക്കാനാണ് ശ്രമം. ഓരോ മാസവും നാലോ അഞ്ചോ രൂപ വീതം വില വര്‍ധിപ്പിക്കും. 2019 ജൂലൈക്കും 2020 ഫെബ്രുവരിക്കും ഇടയില്‍ 209 രൂപയാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിച്ചത്.
നിലവില്‍ 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കില്‍ ഓരോ വീട്ടിലേക്കും വാങ്ങാവുന്നത്. അതിന് മുകളില്‍ ആവശ്യമായി വന്നാല്‍ അത് വിപണി വിലയില്‍ വാങ്ങേണ്ടി വരും. എന്നാല്‍ പതിയെ പതിയെ നിരക്ക് വര്‍ധിപ്പിച്ച്, കേന്ദ്രത്തെ സബ്സിഡി ബാധ്യതയില്‍ നിന്ന് പൂര്‍ണ്ണമായും അകറ്റുന്നതിനാണ് നീക്കം. ഇത് നടപ്പിലായാല്‍ സാധാരണക്കാരന്‍ ഒരു വര്‍ഷം 12 സിലിണ്ടറിനും കൂടി വിപണി വില നല്‍കേണ്ടി വരും.
പാചകവാതക സിലിണ്ടറുകളുടെ സബ്സിഡിക്കായി കേന്ദ്രസര്‍ക്കാര്‍ 35605 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ നീക്കിവച്ചത്. എന്നാല്‍ ഗ്യാസ് വിലയിലുണ്ടാകുന്ന വര്‍ധനവ് ഉപഭോക്താക്കളെ വലയ്ക്കുമെന്നതില്‍ തര്‍ക്കമില്ലെന്നാണ് സാമ്ബത്തിക വിധഗ്ധര്‍ പറയുന്നത്. പ്രതിമാസ വര്‍ധനവിന് പുറമെ ഓരോ മൂന്ന് മാസം കൂടുമ്ബോഴും അന്താരാഷ്ട്ര വിപണിയെ അടിസ്ഥാനമാക്കി വില വര്‍ധനവുണ്ടാകുമെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

COMMENTS