സീതാംഗോളി: ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗ് മുറിച്ച് 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. എടനാട് കൊടിമൂലയിലെ ശ്രീലക്ഷ്മിയുടെ സ്...
സീതാംഗോളി: ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗ് മുറിച്ച് 30 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. എടനാട് കൊടിമൂലയിലെ ശ്രീലക്ഷ്മിയുടെ സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നത്. ഇന്നലെ രാവിലെ സീതാംഗോളിയില്‍ നിന്ന് ബസില്‍ കുമ്പളയിലേക്ക് വരുന്നതിനിടെയാണ് ബാഗില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ കവര്‍ന്നത്. ബാഗിന്റെ ഒരു ഭാഗം മുറിച്ച നിലയിലായിരുന്നു. കുമ്പള പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.

COMMENTS