തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈന്‍ തിരുവനന്തപുരം-നെടുമ്ബാശേരി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാ...
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈന്‍ തിരുവനന്തപുരം-നെടുമ്ബാശേരി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാകും കടന്നുപോവുക. ഇതുവഴി കേരളത്തിലെ ഏതു റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും രണ്ടുമണിക്കൂറില്‍ താഴെ സമയത്തിനുള്ളില്‍ വിമാനത്താവളങ്ങളിലെത്താനാകും.
അതിവേഗ റെയില്‍പ്പാത വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്നത് പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാണെന്ന് കെ-റെയില്‍ മാനേജിങ് ഡയറക്ടര്‍ വി അജിത്കുമാര്‍ പറഞ്ഞു. പ്രവാസി കൾക്ക് ഏറെ സന്തോഷം പകരുന്ന തീരുമാനം എന്ന് വിവിധ പ്രവാസി സംഘടനകൾ പറഞ്ഞു തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാവും സ്‌റ്റേഷനുകള്‍. തിരുവനന്തപുരത്ത് കൊച്ചുവേളിയിലാണ് സ്റ്റേഷന്‍ ഉദ്ദേശിക്കുന്നത്.
അഞ്ച് മിനിട്ടില്‍ ഒരു ട്രെയിന്‍ എന്ന കണക്കില്‍ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു ട്രെയിനില്‍ 15 ബോഗികള്‍ വരെ ഘടിപ്പിക്കാം. ഒരു ബോഗിയില്‍ 75 പേര്‍ക്ക് യാത്ര ചെയ്യാനാവും. പദ്ധതിയുടെ ആകാശസര്‍വേ പൂര്‍ത്തിയായി. പദ്ധതി നടപ്പിലാകുന്നതോടെ തിരുവനന്തപുരത്ത് നിന്ന് നാലുമണിക്കൂര്‍ കൊണ്ട് കാസര്‍കോട്ടെത്താനാകും.

COMMENTS