കാഞ്ഞങ്ങാട്:പൗരത്വനിയമഭേദഗതി ഇന്ത്യയിലെ എല്ലാ പൗരന്മാരെയും ദോഷകരമായി ബാധിക്കുമെന്ന് ഹൈക്കോടതി റിട്ട. ജഡ്ജി കെമാൽ പാഷ പറഞ്ഞു. പൗരത്വനിയമഭേദഗത...
കാഞ്ഞങ്ങാട്:പൗരത്വനിയമഭേദഗതി ഇന്ത്യയിലെ എല്ലാ പൗരന്മാരെയും ദോഷകരമായി ബാധിക്കുമെന്ന് ഹൈക്കോടതി റിട്ട. ജഡ്ജി കെമാൽ പാഷ പറഞ്ഞു. പൗരത്വനിയമഭേദഗതിക്കെതിരേ കാഞ്ഞങ്ങാട് മാനവ സൗഹൃദവേദി സംഘടിപ്പിച്ച പ്രതിരോധസദസ്സിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന് ഇഷ്ടമില്ലാത്തവരെ പുറംതള്ളാനാണ് ഇത്തരം നിയമഭേദഗതികൾ കൊണ്ടുവരുന്നത്. പൗരത്വനിയമഭേദഗതി ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ തത്വങ്ങൾക്ക് എതിരാണ്. വർഗീയധ്രുവീകരണത്തിനുള്ള ശ്രമമാണ് ഇത്തരം നിയമഭേദഗതിയിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
എല്ലാവരും ഈയൊരു നീക്കത്തെ എതിർത്തത് കേന്ദ്രസർക്കാരിന് തിരിച്ചടിയായി -അദ്ദേഹം പറഞ്ഞു. അഡ്വ. പി.നാരായണൻ അധ്യക്ഷതവഹിച്ചു. കണ്ണൂർ സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട്, അഡ്വ. എം.സി.ജോസ്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, എ.വി.രാമകൃഷ്ണൻ, വി.എൻ.ഹാരിസ്, ബി.എം.മുഹമ്മദ്‌കുഞ്ഞി, ഡോ. ഹഫിസ്, ടി.മുഹമ്മദ് അസ്ലം എന്നിവർ സംസാരിച്ചു.

COMMENTS