കാഞ്ഞങ്ങാട് : പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ അസഭ്യം പറഞ്ഞതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അമ്മയ്ക്കും മകള്‍ക്കുമെതിരെ കേസ...
കാഞ്ഞങ്ങാട് : പരാതി അന്വേഷിക്കാനെത്തിയ എസ്ഐയെ അസഭ്യം പറഞ്ഞതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അമ്മയ്ക്കും മകള്‍ക്കുമെതിരെ കേസ്. വെള്ളിക്കോത്ത് കാരക്കുഴിയിലെ സഫിയ (50) മകള്‍ സീനത്ത് (30) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് എസ്ഐ, എന്‍.പി.രാഘവന്‍ സ്വമേധയാ കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സഫിയയും സീനത്തും കല്ലു നിരത്തി വഴി തടസപ്പെടുത്തിയതായി അയല്‍വാസി രമണി ദാമോദരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് എസ്ഐയോടും കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോടും ഇരുവരും തട്ടിക്കയറിയത്.

COMMENTS