കാഞ്ഞങ്ങാട്: വിരമിക്കുന്ന ഗുരുനാഥനു ഗുരുവന്ദനമായി, വൃക്ക രോഗിയായ ശിഷ്യയ്‌ക്ക് വീടൊരുക്കി നല്‍കി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മാതൃകയായി. 23 വ...
കാഞ്ഞങ്ങാട്: വിരമിക്കുന്ന ഗുരുനാഥനു ഗുരുവന്ദനമായി, വൃക്ക രോഗിയായ ശിഷ്യയ്‌ക്ക് വീടൊരുക്കി നല്‍കി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മാതൃകയായി.
23 വര്‍ഷത്തെ അധ്യാപക ജീവിതത്തിനു ശേഷം വിരമിക്കുന്ന രാജപുരം സെന്റ് തോമസ് കോളേജ് വൈസ് പ്രിന്‍സിപ്പലും ഇക്കണോമിക്‌സ് വിഭാഗം മേധാവിയുമായ ഡോ.സതീഷ് കുമാറിനു ആദരം അര്‍പ്പിക്കുന്നതിനായാണ് വൃക്ക രോഗിയായി ചികിത്സയില്‍ കഴിയുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിക്കു വീട് നിര്‍മ്മിച്ച് മാതൃകയായത്. കോളേജിലെ എക്കണോമിക്‌സ് വിഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ് ചുള്ളിക്കരയിലെ വാടക വീട്ടില്‍ കുടുംബ സമേതം താമസിക്കുന്ന ശ്രീജ.
ആലുവയിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് ശ്രീജയുടെ വൃക്ക മാറ്റി വെയ്‌ക്കല്‍ ശസ്‌ത്രക്രിയ നടന്നത്. ഭര്‍ത്താവ് അനീഷാണ് വൃക്ക നല്‍കിയത്.ശ്രീജയുടെ ദുരിത ജീവിതം അറിഞ്ഞ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്വന്തമായൊരു വീടു വച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഒടയംചാല്‍, ആലടുക്കത്തെ അപ്പക്കുഞ്ഞ് സൗജന്യമായി നല്‍കിയ ആറര സെന്റ് സ്ഥലത്ത് 9 ലക്ഷം രൂപ ചെലവിലാണ് വീടു നിര്‍മ്മിച്ചത്. താക്കോല്‍ദാനം 22ന് നടക്കുന്ന യാത്രയയപ്പ് ചടങ്ങില്‍ കേന്ദ്ര സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ.ജി. ഗോപകുമാര്‍ ശ്രീജയുടെ മകന്‍ അര്‍ജുനന് കൈമാറും. ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. മൂന്നു മാസത്തിനുശേഷം മാത്രമേ ശ്രീജയും ഭര്‍ത്താവും പുതിയ വീട്ടിലേയ്‌ക്ക് എത്തുകയുള്ളൂ.

COMMENTS