ചിറ്റാരിക്കാല്‍: ഇറ്റലിയില്‍ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെറുപുഴ സ്വദേശി...
ചിറ്റാരിക്കാല്‍: ഇറ്റലിയില്‍ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെറുപുഴ സ്വദേശികളായ റോബിന്‍സ്‌മോന്‍ (40), മേബിള്‍ വില്യംസ് (35) എന്നിവര്‍ക്കെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് അന്വേഷണം ശക്തമാക്കിയത്. ചെറുപുഴ പാണ്ടിക്കടവിലെ മൈക്കിള്‍ ജോസഫാണ് രണ്ടുപേര്‍ക്കുമെതിരെ ചെറുപുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. കേസെടുത്ത ചെറുപുഴ പൊലീസ് കൂടുതല്‍ അന്വേഷണത്തിനായി ചിറ്റാരിക്കാല്‍ പൊലീസിന് കൈമാറുകയായിരുന്നു. 2016 ഫെബ്രുവരി മുതല്‍ 2020 വരെയുള്ള കാലയളവില്‍ വിവിധ ഘട്ടങ്ങളിലായി ചിറ്റാരിക്കാല്‍ കാനറാ ബേങ്ക് ശാഖയില്‍ നിന്ന് വിസ വാഗ്ദാനം ചെയ്ത ഇരുവരുടെയും അക്കൗണ്ടിലേക്ക് 4,20,000 രൂപ അയച്ചുകൊടുക്കുകയും എണ്‍പതിനായിരം രൂപ വിലമതിക്കുന്ന 800 യൂറോ പ്രതികള്‍ക്ക് നേരിട്ട് നല്‍കിയതായും മൈക്കിള്‍ ജോസഫിന്റെ പരാതിയില്‍ വ്യക്തമാക്കി. മൈക്കിളിന്റെ നിര്‍ദേശപ്രകാരം ഭാര്യയാണ് വിസക്കായി പണം നല്‍കിയിരുന്നത്. എന്നാല്‍ വിസയോ പണമോ നല്‍കാതെ പ്രതികള്‍ വിശ്വാസവഞ്ചന കാണിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

COMMENTS