കാഞ്ഞങ്ങാട്: തവണകളായി തുക നല്‍കി സാധനങ്ങള്‍ വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് പണം തട്ടി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് കാഞ്ഞങ്ങാട് ഭാഗ...
കാഞ്ഞങ്ങാട്: തവണകളായി തുക നല്‍കി സാധനങ്ങള്‍ വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് പണം തട്ടി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് കാഞ്ഞങ്ങാട് ഭാഗത്ത് വീണ്ടും നിരവധി പേരെ കബളിപ്പിച്ച് പണവുമായി മുങ്ങി. വയനാട് മാനന്തവാടി മുപ്പത്തെട്ടാം മൈല്‍ പേര്യ മുക്കത്ത് ഹൗസില്‍ ബെന്നി (38)യാണ് ജയിലില്‍ നിന്നിറങ്ങി ഒരാഴ്ച പിന്നിട്ട് വീണ്ടും തട്ടിപ്പ് തുടങ്ങിയത്. കഴിഞ്ഞദിവസം അജാനൂര്‍ കടപ്പുറത്ത് നിരവധി വീടുകളില്‍ എത്തി ടി.വി, ഫ്രിഡ്ജ്, മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തവണ വ്യവസ്ഥയില്‍ നല്‍കാമെന്ന് പറഞ്ഞ തുക അഡ്വാന്‍സ് തുക വാങ്ങി മുങ്ങുകയായിരുന്നു. ബെന്നിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അജാനൂര്‍ കടപ്പുറത്തെ യുവാവ് മൊബൈലില്‍ യുവാവിനെ ഇയാളുടെ പടം പകര്‍ത്തുകയും ഒരു സാധനത്തിന് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. 2000 രൂപയാണ് സാധാരണ ബെന്നി അഡ്വാന്‍സ് വാങ്ങുന്നത്. എന്നാല്‍ 500 രൂപ നല്‍കാം എന്നാണ് യുവാവ് പറഞ്ഞത്. 500 രൂപ നഷ്ടപ്പെടുമെന്ന് കരുതി തന്നെയാണ് യുവാവ് നല്‍കിയത്. എന്നാല്‍ പണം വാങ്ങി മൂന്നു ദിവസം പിന്നിട്ടിട്ടും സാധനങ്ങള്‍ എത്താത്തതിനെ തുടര്‍ന്ന് യുവാവ് നല്‍കിയ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണെടുത്തില്ല. ഇതേ നമ്പറില്‍ വാട്‌സ് ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. നമ്പറില്‍ നിന്നും പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് യുവാവ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. അപ്പോഴാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവാണെന്ന് മനസ്സിലായത്. ആറുമാസം മുമ്പാണ് ചിറ്റാരിക്കാല്‍ എസ്.ഐ വിനോദ് കുമാര്‍ തട്ടിപ്പ് വിവരം മനസ്സിലാക്കി സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ തന്നെ അറിയിപ്പിന്റെ ഒരു വീഡിയോ ക്ലിപ്പിംഗ് പുറത്തുവിട്ടത്. ഇതാണ് പ്രതിയെ കുടുക്കിയത്. അന്ന് വിനോദ് കുമാര്‍ തന്നെയാണ് ബൈന്നിയെ അറസ്റ്റ് ചെയ്തത്. ആറുമാസമായി കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ഒരാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. പുറത്തിറങ്ങിയ ഉടനെ വീണ്ടും തട്ടിപ്പുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ബെന്നിക്കെതിരെ നൂറ് കണക്കിന് പരാതികളാണ് വിവിധ സ്റ്റേഷനുകളിലുള്ളതെന്ന് ചിറ്റാരിക്കല്‍ എസ്.ഐ വിനോദ് കുമാര്‍ പറഞ്ഞു.

COMMENTS