കാഞ്ഞങ്ങാട്: തീവണ്ടി ഉരസി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിന് കേടുപാട് സംഭവിച്ചു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവ...
കാഞ്ഞങ്ങാട്: തീവണ്ടി ഉരസി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിന് കേടുപാട് സംഭവിച്ചു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വൈദ്യുതീകരണത്തിന്റെ ഭാഗമായി തൂണുകളിൽനിന്നും റെയിൽവേ ട്രാക്കുമായി ബന്ധിപ്പിച്ച ഇരുമ്പുപട്ടകൊണ്ട് തീർത്ത പൊട്ടിയ എർത്തുകമ്പിയിൽ ഉരസിയാണ് അപകടമുണ്ടായത്. തീവണ്ടിയുടെ ചവിട്ടുപടി തട്ടി ശബ്ദമുണ്ടായതോടെ യാത്രക്കാരും സ്റ്റേഷനിലുണ്ടായിരുന്നവരും പേടിച്ചു.

COMMENTS