സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് ഡോ. തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചു. പൗരത്വനിയമഭേദഗതിക്കെതിരെ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച...
സര്‍ക്കാര്‍ നല്‍കുന്ന എല്ലാ ക്ഷേമപെന്‍ഷനുകളും 100 രൂപ വര്‍ധിപ്പിച്ച് 1300 രൂപയാക്കി. ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിച്ചു. കണ്ണായസ്ഥലങ്ങളിലുള്ള ഭൂമിക്ക് 30 ശതമാനം വരെ വില വര്‍ധിക്കും. കാസര്‍കോട് പാക്കേജിന് 90 കോടി അനുവദിച്ചു. 2020 നവംബറോടെ സംസ്ഥാനത്ത് എല്ലാ സി.എഫ്.എല്‍ ബള്‍ബുകളും നിരോധിക്കും. കുടുംബശ്രീക്ക് കീഴില്‍ പുതിയ ചിട്ടി ആരംഭിക്കും. അതിവേഗ റെയില്‍ പാതയുടെ നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കും.
500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി പദ്ധതികള്‍ തുടങ്ങും, 4834 കോടിയുടെ കുടിവെള്ള പദ്ധതി, ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടി, പ്രവാസി ക്ഷേമത്തിന് 90 കോടി, നെല്‍കര്‍ഷകര്‍ക്ക് റോയല്‍റ്റിക്ക് 40 കോടി, തീരദേശവികസനത്തിന് 1000 കോടി, പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് 1500 കോടി, ലൈഫ് മിഷനില്‍ ഒരുലക്ഷം വീടുകളും ഫഌറ്റുകളും, കിഫ്ബി വഴി 20,000 കോടിയുടെ വികസനം, 10 ബൈപ്പാസുകളും 74 പാലങ്ങളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 12074 കോടി, രണ്ടരലക്ഷം കുടിവെള്ള കണക്ഷനുകള്‍, നവംബര്‍ മുതല്‍ സി.എഫ്.എല്‍ ഫിലമെന്റ് ബള്‍ബുകള്‍ നിരോധിക്കും. പകരം എല്‍.ഇ.ഡി മാത്രം, സ്റ്റാര്‍ട്ടപ്പ്കള്‍ക്ക് പലിശ രഹിത വായ്പ, ബേക്കല്‍-കോവളം ജലപാത ഈ വര്‍ഷം തുറന്നുകൊടുക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10 കോടി; 10 ശതമാനം പലിശക്ക് വായ്പ, ആലപ്പുഴയില്‍ ഒരു ഡസന്‍ മ്യൂസിയം, നഴ്‌സുമാര്‍ക്ക് വിദേശ ജോലിക്കും പരിശീലനത്തിനും 5 കോടി, കുറഞ്ഞ നിരക്കില്‍ കാന്‍സറിന് മരുന്ന്, അതിവേഗ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കും, ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് 5 കോടി, ടൂറിസം വികസനത്തിന് 323 കോടി, ആലപ്പുഴ പൈതൃക നഗരമാക്കും, കേരള ബാങ്ക് ശക്തിപ്പെടുത്തും, 1000 കിലോ മീറ്റര്‍ റോഡ് ഈ വര്‍ഷം, 50,000 കിലോമീറ്റര്‍ തോടുകള്‍ ശുചീകരിക്കും, ക്ലീന്‍ കേരളക്ക് 20 കോടി, 12,000 പൊതു ടോയ്‌ലറ്റുകള്‍, ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്ക്, കാന്‍സര്‍ മരുന്ന് നിര്‍മ്മാണ യൂണിറ്റ്, 25 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 1000 കുടുംബശ്രീ ഹോട്ടല്‍, നിര്‍ഭയ ഹോമുകള്‍ക്ക് 10 കോടി, ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം 500 രൂപയായി വര്‍ധിപ്പിച്ചു, തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടുകള്‍ ശുചീകരിക്കും, ഒരുകോടി ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും, വനിതാ ക്ഷേമത്തിന് 1509 കോടി, 200 കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍, പ്രായമായ മാതാപിതാക്കളുടെ ക്ഷേമത്തിന് പദ്ധതി, ലോക കേരള സഭയ്ക്ക് 12 കോടി, വയനാട് പാക്കേജിന് 2000 കോടിയുടെ മൂന്ന് വര്‍ഷ പാക്കേജ്, ഇടുക്കി പാക്കേജിന് 100 കോടി, പച്ചക്കറി, പുഷ്പ കൃഷിക്ക് 100 കോടി, ഫിഷ് മാര്‍ക്കറ്റുകള്‍ക്ക് 100 കോടി, സ്‌കൂള്‍ യൂണിഫോം അലവന്‍സ് 400ല്‍ നിന്ന് 600 ആക്കി, എല്ലാ ജില്ലാ ആസ്പത്രികളിലും ട്രോമാ കെയര്‍, കാസര്‍കോട് പാക്കേജിന് 90 കോടി, തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി, ഇടുക്കിയില്‍ എയര്‍ സ്ട്രിപ്പ്, മത്സ്യ വില്‍പനക്കാരായ സ്ത്രീകള്‍ക്ക് 6 കോടി, കുട്ടനാട് പാക്കേജിന് 750 കോടി, എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ്, കുടുംബശ്രീക്ക് 4 ശതമാനം പലിശക്ക് 3000 കോടി, നാളികേര വികസനത്തിന് പദ്ധതി, ഓരോ വാര്‍ഡിനും 75 തെങ്ങിന്‍ തൈകള്‍, കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ 150 കോടി, കെ.എഫ്.സിക്ക് 200 കോടി; 21000 കോടി ജനങ്ങളില്‍ നിന്ന് ശേഖരിക്കും, ഖാദിഗ്രാമ വ്യവസായത്തിന് 16 കോടി, വിദ്യാഭ്യാസ മേഖലക്ക് 12310 കോടി, സ്‌കൂള്‍ പാചക തൊഴിലാളികളുടെ വേതനം 50 രൂപ വര്‍ധിപ്പിച്ചു, കാര്‍ഷിക മേഖലയ്ക്ക് 2000 കോടി, ഉന്നത വിദ്യാഭ്യാസത്തിന് 493 കോടി, സര്‍ക്കാര്‍ കോളേജുകളിലെ ലാബുകള്‍ നവീകരിക്കും, കോളേജുകളില്‍ പുതിയ 60 കോഴ്‌സുകള്‍, ടോഡി ബോര്‍ഡ് ഈ വര്‍ഷം, കൈത്തറി മേഖലക്ക് 153 കോടി, കുടുംബശ്രീ ചിട്ടികള്‍ തുടങ്ങും, ജല അതോറിറ്റിയുടെ കുപ്പിവെള്ളം ഈ വര്‍ഷം, ക്ഷേമപെന്‍ഷനുകളില്‍ നിന്ന് അനര്‍ഹരെ മുഴുവന്‍ ഒഴിവാക്കും, കെ.എം മാണി സ്മാരകത്തിന് അഞ്ച് കോടി.

COMMENTS