കുമ്പള : വീടിന്റെ രണ്ടാംനിലയില്‍ സൂക്ഷിച്ച 205 പാക്കറ്റ് കര്‍ണാടക മദ്യവുമായി നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍. കുമ്പള കുണ്ടങ്കാരടുക്കയിലെ ...
കുമ്പള : വീടിന്റെ രണ്ടാംനിലയില്‍ സൂക്ഷിച്ച 205 പാക്കറ്റ് കര്‍ണാടക മദ്യവുമായി നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍. കുമ്പള കുണ്ടങ്കാരടുക്കയിലെ പ്രഭാകരന്‍ എന്ന അണ്ണി (43)നെയാണ് കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. വീടിന്റെ രണ്ടാംനിലയില്‍ ചാക്കുകെട്ടുകളിലായി സൂക്ഷിച്ചതായിരുന്നു മദ്യം. അനധികൃത മദ്യവില്‍പനയുമായി ബന്ധപ്പെട്ട് പത്തോളം കേസുകളില്‍ പ്രതിയാണ് പ്രഭാകരനെന്ന് കെ്‌സൈസ് പറഞ്ഞു. പ്രഭാകരന്‍ വീട് കേന്ദ്രീകരിച്ച് നടത്തുന്ന മദ്യവില്‍പ്പന കാരണം പരിസരവാസികള്‍ക്ക് മദ്യപാനികളുടെ ശല്യമായതിനെ തുടര്‍ന്നാണ് എക്‌സൈസില്‍ പരാതി നല്‍കിയത്.
കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നൗഫല്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി രാജീവന്‍, എ വി രാജീവന്‍, കെ ബാബു സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ വി രഞ്ജിത്, വി പ്രശാന്ത്, ഇ എം രമേശ്ബാബു തുടങ്ങിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

COMMENTS