കാഞ്ഞങ്ങാട്: കരിപ്പൂര്‍ വിമാനതാവളത്തില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളടക്കം ലക്ഷങ്ങളുടെ സാധനങ്ങളടങ്ങിയ ലഗേജുമായി മുങ്ങിയ കാഞ്ഞങ്ങാട്ടെ ദമ്പതികളെ ...
കാഞ്ഞങ്ങാട്: കരിപ്പൂര്‍ വിമാനതാവളത്തില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളടക്കം ലക്ഷങ്ങളുടെ സാധനങ്ങളടങ്ങിയ ലഗേജുമായി മുങ്ങിയ കാഞ്ഞങ്ങാട്ടെ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.കാഞ്ഞങ്ങാട് ഞാണിക്കടവിലെ പുഴക്കരകല്ലില്‍ സിദ്ദിഖ്(30), ഭാര്യ വഴിക്കടവ് കാരക്കോട് ആനക്കല്ലന്‍ ഹസീന എന്നിവനരെയാണ് വഴിക്കടവ് പൊലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് സ്വദേശിയും വിദേശത്ത് ബിസിനസുകാരനുമായ ഷംസുദ്ദീന്റെ(50) ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഗേജാണ് ദമ്പതികള്‍ തട്ടിയെടുത്തത്. ദുബൈയില്‍ വീട്ടുജോലിക്കാരിയായ ഹസീനയും ഷംസുദ്ദീനും ഒരുമിച്ചാണ് ജനുവരി 25ന ് പുലര്‍ച്ചെ മൂന്നുമണിയോടെ കരിപ്പൂര്‍ വിമാനതാവളത്തിലെത്തിയത്.

COMMENTS