ദമ്മാം: മലയാളി യുവാവിനെ ദമ്മാമിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കുരിക്കള വളപ്പിൽ വരഡൂൽ സ്വദേശി മുയ്യം ആബിദിനെ (25) ആണ് തിങ്കളാഴ്ച്ച പുലർച്ച...
ദമ്മാം: മലയാളി യുവാവിനെ ദമ്മാമിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കുരിക്കള വളപ്പിൽ വരഡൂൽ സ്വദേശി മുയ്യം ആബിദിനെ (25) ആണ് തിങ്കളാഴ്ച്ച പുലർച്ചെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്. ഒരാഴ്ചയായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നത്രെ.
ഇതേ തുടർന്നു നാട്ടുകാരനായ ജുനൈദ് കമ്പനിയുമായി സംസാരിച്ച് രണ്ടു ദിവസത്തിനുള്ളിൽ നാട്ടിൽ വിടാനുള്ള ഒരുക്കങ്ങൾ ചെയ്തു വരികയായിരുന്നു. അവിവാഹിതനാണ്. ഒരു വർഷം മുമ്പാണ് ദമ്മാമിലെത്തലയത്. പിതാവ്: അഷ്റഫ്. മാതാവ്: അസ്മ. സഹോദരങ്ങൾ: അസീന, ആഷിക്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ ശ്രമം നടക്കുന്നു

COMMENTS