ബോവിക്കാനം: മുളിയാറിലെ ഭാസ്‌ക്കരന്റെ മകള്‍ ദേവിക (19)യെ കാണാതായതായി പരാതി. ഇന്നലെ രാവിലെ ബോവിക്കാനം ടൗണിലേക്കെന്നു പറഞ്ഞു പോയതായിരുന്നുവെന്ന...
ഇന്നലെ രാവിലെ ബോവിക്കാനം ടൗണിലേക്കെന്നു പറഞ്ഞു പോയതായിരുന്നുവെന്നു പിതാവ് ആദൂര്‍ പൊലീസില്‍ പരാതിപ്പെട്ടു. പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തയുടനെ താന്‍ വിവാഹിതയായെന്ന് ആദൂര്‍ പൊലീസിനെ യുവതി അറിയിച്ചു.
മുളിയാര്‍ അമ്മങ്കോട്ടെ ഭരതനുമായി കുണ്ടാര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹിതയായതെന്നാണ് യുവതി അറിയിച്ചതെന്നു പൊലീസ് പറഞ്ഞു. ഇന്നു ഭര്‍ത്താവുമൊത്തു സ്റ്റേഷനില്‍ ഹാജരാവുമെന്നു അറിയിച്ചിട്ടുണ്ടെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.

COMMENTS