കൊച്ചി: രാജ്യത്തു നടപ്പാക്കാനുദ്ദേശിക്കുന്ന സി.എ.എ.യും എന്‍.ആര്‍.സി.യും സാധാരണ ജനങ്ങള്‍ക്കെതിരായ യുദ്ധ പ്രഖ്യാപനമാണെന്ന് പോപ്പുലര്‍ ഫ്രണ...
കൊച്ചി: രാജ്യത്തു നടപ്പാക്കാനുദ്ദേശിക്കുന്ന സി.എ.എ.യും എന്‍.ആര്‍.സി.യും സാധാരണ ജനങ്ങള്‍ക്കെതിരായ യുദ്ധ പ്രഖ്യാപനമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം. മുഹമ്മദലി ജിന്ന. ഇതിനെതിരായ സമരങ്ങള്‍ ലക്ഷ്യം കാണാതെ നിലയ്ക്കരുതെന്നും സ്ത്രീകളും കുട്ടികളും യുവാക്കളും ഏതൊരു സമരത്തിനിറങ്ങിയിട്ടുണ്ടോ അവയൊന്നും ഫലം കാണാതെ അവസാനിച്ച ചരിത്രമില്ലെന്നും അദ്ദേഹം പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപക ദിനത്തോടനുബന്ധിച്ച് 'സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക നീതിയുടെ പോരാളിയാവുക' എന്ന മുദ്രാവാക്യമുയര്‍ത്തി കൊച്ചിയില്‍ സംഘടിപ്പിച്ച യൂണിറ്റി മാര്‍ച്ചിനും ബഹുജന റാലിക്കും ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിര്‍ഭയമായ ഇന്ത്യയെ സൃഷ്ടിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു. കൈകൂപ്പി നില്‍ക്കുന്ന കുത്ത്ബുദ്ദീന്‍ അന്‍സാരിയുടെ ചിത്രത്തിന്റെ സ്ഥാനത്ത് ചൂണ്ടുവിരലില്‍ ഫാഷിസത്തെ അടക്കിനിര്‍ത്തുന്ന പെണ്‍പുലികളുടെ നാടായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി, ദലിത് ആക്ടിവിസ്റ്റ് രവി ചന്ദ്രന്‍ ബത്രന്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റി സമര നേതാവ് ടി. ആദില, മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ. അലി, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. മുഹമ്മദ് ബഷീര്‍, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി. അബ്ദുര്‍ റഹ്മാന്‍ ബാഖവി, എന്‍.ഡബ്ല്യു.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് കവിത നിസാര്‍, കാമ്ബസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. അജ്മല്‍, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ എം.കെ. അഷറഫ് എന്നിവര്‍ പ്രസംഗിച്ചു. വൈകുന്നേരം നാലരയ്ക്ക് കലൂര്‍ - കതൃക്കടവ് റോഡില്‍ നിന്നാരംഭിച്ച യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടില്‍ സമാപിച്ചു.
5000 കേഡറ്റുകൾ അണിനിരന്ന റാലിയെ വൻ ജന സഞ്ചയം അനുഗമിച്ചു
5000 കേഡറ്റുകൾ അണിനിരന്ന റാലിയെ വൻ ജന സഞ്ചയം അനുഗമിച്ചു

COMMENTS