തൃക്കരിപ്പൂര്: യുവതിയെ വീട്ടിനകത്ത് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നടക്കാവ് കൊവ്വല്‍ മുണ്ട്യക്ക് സമീപത്തെ പ്രകാശന്റെ ഭാര്യ തൃക്കരിപ്പൂര്...
തൃക്കരിപ്പൂര്‍: യുവതിയെ വീട്ടിനകത്ത് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നടക്കാവ് കൊവ്വല്‍ മുണ്ട്യക്ക് സമീപത്തെ പ്രകാശന്റെ ഭാര്യ തൃക്കരിപ്പൂര്‍ രാജീവ്ഗാന്ധി ഫാര്‍മസി കോളേജ് ജീവനക്കാരിയായ എ.കെ.സുനിത (40)യെയാണ് ഇന്നലെ ഉച്ചക്ക് ശേഷം വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. ചന്തേര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിച്ചു വരികയാണ്. ഇന്‍ക്വസ്റ്റിന് ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശു പ്രതി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന്
ശേഷം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും. കരിവെള്ളൂര്‍ കുക്കാനത്തെ പരേതനായ ദാമോദരന്റെയും എ.കെ. ശാന്തയുടെയും മകളാണ്. മക്കള്‍: ആദിഷ് (മിലിട്ടറി), അമിത്ത് (പ്ലസ്ടു വിദ്യാര്‍ത്ഥി), സഹോദരി :സുധ.

COMMENTS