പ്രണയം നടിച്ച് 18കാരിയെ കാറില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ബിരിക്കുളത്തെ ...
പ്രണയം നടിച്ച് 18കാരിയെ കാറില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ബിരിക്കുളത്തെ അച്ചുമ്മാടത്ത് തസ് വീവിനെയാണ് (19) പരിയാരം സി ഐ കെ.വി. ബാബു അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നിന് പരിയാരം സ്റ്റേഷന്‍ പരി ധിയില്‍പ്പെട്ട 18കാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തസ് വീവിന്റെ സുഹൃത്തായ ബങ്കളത്തെ റമീഷ് രാജാണ് (22) പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തസ് വീവിന്റെ കാറില്‍ പലയിടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നുവത്രെ റമീഷ് രാജ്. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്നതായാണ് സംശയം. കര്‍ണാടകയിലെ കാര്‍വാറില്‍ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ തസ്വീവ് കാര്‍വാറില്‍ ഒളിവില്‍ കഴിയവെ യാണ് പോലീസിന്റെ പിടിയിലായത്.

COMMENTS