പയ്യന്നൂര്‍: വൈറല്‍ ന്യൂമോണിയയെ തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന പയ്യന്നൂര്‍ സ്വദേശിയ...
പയ്യന്നൂര്‍: വൈറല്‍ ന്യൂമോണിയയെ തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന പയ്യന്നൂര്‍ സ്വദേശിയായ യുവാവ് മരിച്ചു.
പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശി ജയ്‌നേഷ് (36)ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്.
ആലപ്പുഴ വൈറേളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇദ്ദേഹത്തിന്റെ ആദ്യ സാംപിളില്‍ നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. രണ്ടാമത് അയച്ച സാംപിളിന്റെ ഫലം വന്നിട്ടില്ല.
മലേഷ്യയില്‍ നിന്നുമെത്തിയ ജയ്‌നേഷിന് ശ്വാസകോശത്തിന് ഗുരുതരമായ വൈറല്‍ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിലാക്കിയത്. വ്യാഴാഴ്‌ച രാത്രി ഒരു മണിക്ക് കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
രാഘവന്‍-സൗമിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രാജേഷ്, സീമ.

COMMENTS