പയ്യന്നൂർ: ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവതി അറസ്റ്റിൽ.പഴയങ്ങാടി മുട്ടം സ്വദേശിനി പരിയന്റെ വീട്ടിൽ ഫർഹാന (19) യെയാണ് പയ്യന്...
പയ്യന്നൂർ: ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവതി അറസ്റ്റിൽ.പഴയങ്ങാടി മുട്ടം സ്വദേശിനി പരിയന്റെ വീട്ടിൽ ഫർഹാന (19) യെയാണ് പയ്യന്നൂർ എസ്.ഐ. ശ്രീജിത്ത് കൊടെരിയും സംഘവും പിടികൂടിയത്.പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിൽസക്കായെത്തിയ പെരുമ്പയിലെ റഹിയാനത്തിന്റെ ഒരു വയസ്സുള്ള കുട്ടിയുടെ കഴുത്തിലണിഞ്ഞ മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്ന കേസിലാണ് യുവതി പിടിയിലായത്.
ആശുപത്രികളിൽ ചെറിയ കുട്ടികളുമായി ചികിൽസക്കായി എത്തുന്നവരോട് വളരെ മാന്യമായി പെരുമാറി സൗഹൃദം സ്ഥാപിക്കുകയും പിന്നെ കുട്ടികളെ മടിയിലെടുത്ത് കൊഞ്ചിച്ച ശേഷം സ്വർണ്ണാഭരണങ്ങളുമായി മുങ്ങുക എന്നതാണ് ഫർഹാനയുടെ രീതി ഇന്നും പതിവ് പോലെ റഹിയാനത്തുമായി പരിചയപ്പെട്ട ശേഷം കുട്ടിയെ എടുത്ത് കഴുത്തിലണിഞ്ഞ മാലയുമായി കടന്നു കളയുകയായിരുന്നു ആശുപത്രിയിലെ നിരീക്ഷണ ക്യാമറയിൽ നിന്നാണ് ഫർഹാനയാണ് മാല മോഷ്ടിച്ചത് എന്ന് മനസിലായത്’.

COMMENTS