രാജപുരം ∙ തന്റെ പോക്കറ്റടിച്ചയാളുടെ മുഖം മനസ്സിൽ കൊണ്ടു നടന്ന സപ്ലൈ ഓഫിസർ, ആഴ്ചകൾക്കു ശേഷം അതേ ആൾ വീണ്ടും തന്റെ പോക്കറ്റടിക്കവെ കയ്യോടെ പിടി...
രാജപുരം ∙ തന്റെ പോക്കറ്റടിച്ചയാളുടെ മുഖം മനസ്സിൽ കൊണ്ടു നടന്ന സപ്ലൈ ഓഫിസർ, ആഴ്ചകൾക്കു ശേഷം അതേ ആൾ വീണ്ടും തന്റെ പോക്കറ്റടിക്കവെ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപിച്ചു. ആദൂരിലെ പോക്കറ്റടിക്കാരൻ മുഹമ്മദ് (62) നെയാണ് ഇന്നു രാവിലെ ബസിൽ പോക്കറ്റടിക്കവെ മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസർ ചുള്ളിക്കരയിലെ കോച്ചേരിൽ സജി പിടികൂടിയത്.
സജിയുടെ പോക്കറ്റിലുണ്ടായിരുന്ന പഴ്സിൽ നിന്ന് 500 രൂപ മോഷ്ടിക്കവെ ഒടയംചാലിൽ നിന്നാണു പിടിയിലായത്. മുൻപ് ഇയാൾ തന്നെ ഇദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്നും ഇതേ രീതിയിൽ പണം മോഷ്ടിച്ചിരുന്നു. അന്ന് പണം നഷ്ടപ്പെട്ടത് അറിയുമ്പോഴേക്കും പോക്കറ്റടിച്ചയാൾ ഒടയംചാലിൽ ഇറങ്ങിയിരുന്നു. തൊട്ടടുത്തു കണ്ട മുഖ പരിചയമാണ് ഇന്നലെ കള്ളനെ കയ്യോടെ പിടികൂടാൻ സഹായിച്ചത്.
ഇന്നലെ ചുള്ളിക്കരയിൽ നിന്നാണു സജി കോച്ചേരിൽ കാഞ്ഞങ്ങാട്ടേയ്ക്ക് ബസ് കയറിയത്. കയറിയ ഉടനെ 3 പേർ അടുത്തേക്കു ചേർന്നു നിന്നു. അതിൽ ഒരാൾ പോക്കറ്റടിക്കാരൻ മുഹമ്മദായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞെങ്കിലും പോക്കറ്റടിക്കാൻ മുതിരുന്നതു വരെ കാത്തിരുന്ന് പിടികൂടുകയായിരുന്നു. പഴ്സിൽ നിന്നും പണം കയ്യിൽ എടുത്തതോടെ പിടികൂടി അമ്പലത്തറ പൊലീസിനു കൈമാറുകയായിരുന്നു.

COMMENTS