കാമുകന് ഒപ്പം ജീവിക്കാൻ വേണ്ടി യുവതി സ്വന്തം കുഞ്ഞിനെ പാറകെട്ടിൽ വലിച്ചെറിഞ്ഞു കൊലപ്പെടുത്തിയിരിക്കുന്നു. എന്തിന്? വിവാഹേതര ബന്ധം ആഗ്ര...
പ്രധാന സംഗതി എന്തെന്നാൽ യുവതിയുടെ കാമുകൻ ഭർത്താവിന്റെ സുഹൃത്ത് ആണ്. അതിനേക്കാൾ പ്രധാനപ്പെട്ടത് ഈ കാമുകന് വേറെ യുവതിയുമായി ബന്ധം ഉണ്ട്.
എന്നിട്ടും ഇയാൾക്കൊപ്പം ജീവിക്കാൻ വേണ്ടി യുവതി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി.
വിവാഹേതര ബന്ധത്തിനു വേണ്ടി എന്തിനാണ് പങ്കാളിയുടെയോ രക്തത്തിൽ പിറന്ന മക്കളുടെയോ ജീവൻ അവസാനിപ്പിക്കുന്നത്??
ഇണയിൽ തൃപ്തി ഇല്ലെങ്കിൽ,പുതിയൊരു ബന്ധം അനിവാര്യമാണ് എങ്കിൽ ഇക്കാലത്ത് ലീഗൽ ആയിട്ടു തന്നെ മുന്നോട്ടു പോകുവാനുള്ള നിയമ പരിരക്ഷ രാജ്യത്ത് ഉണ്ടല്ലോ. ഇന്ത്യയിലെ പുതിയ നിയമങ്ങൾ അതിനു അനുവാദവും സ്വാതന്ത്ര്യവും നൽകുന്നുണ്ട്.
അത്തരം നിയമപരമായ സാധ്യതകൾ ഉപയോഗിക്കാതെ മറ്റുള്ളവരുടെ ജീവിതം ഇല്ലാതാക്കിയിട്ടു എന്താണ് നേടുന്നത്, കൊലപാതകി എന്ന പേരും ജയിലറയും അല്ലാതെ..
ഇവർ എന്തിന് വേണ്ടിയാണോ മക്കളെയും ഇണയെയും കൊലപ്പെടുത്തുന്നത്, ആ ലക്ഷ്യം പോലും അവർക്ക് നേടാനാകുന്നില്ല.
സോ.. വിവാഹേതര ബന്ധം ആഗ്രഹിക്കുന്ന അസംതൃപ്ത ഭാര്യാഭർത്താക്കന്മാരേ, നിങ്ങളുടെ നിയമപരമായ പങ്കാളിയെ കൂടാതെ മറ്റൊരു ബന്ധം ആഗ്രഹിക്കുന്നു എങ്കിൽ പരസ്പരം തുറന്നു പറഞ്ഞു ലീഗൽ ആയി പുതിയ ബന്ധം തുടങ്ങുക.
നിങ്ങളുടെ കാമതിനു വേണ്ടി നിങ്ങളുടെ ഇണകളുടെ രക്തത്തിൽ പിറന്ന മകളുടെ ജീവിതം അവസാനിപ്പുക്കരുത്.

COMMENTS