കാഞ്ഞങ്ങാട്: തെയ്യംകാണുന്നതിനിടയില്‍ വസ്‌ത്രം മാറാനാണെന്ന് പറഞ്ഞ് വീട്ടിലേയ്‌ക്ക് കൂട്ടുകാര്‍ക്കൊപ്പം പോയ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയെ തൂങ...
കാഞ്ഞങ്ങാട്: തെയ്യംകാണുന്നതിനിടയില്‍ വസ്‌ത്രം മാറാനാണെന്ന് പറഞ്ഞ് വീട്ടിലേയ്‌ക്ക് കൂട്ടുകാര്‍ക്കൊപ്പം പോയ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ യുവാവിനെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്‌തു. മാവുങ്കാല്‍, കാട്ടുകുളങ്ങരയിലെ കെ വി അജിത്തി(20)നെയാണ് ഹൊസ്‌ദുര്‍ഗ്ഗ് എസ് ഐ കെ ലീല അറസ്റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ച്ചത്തേയക്ക് റിമാന്റ് ചെയ്‌തു. ഉത്സവ പറമ്പില്‍ വെച്ച് തലയ്‌ക്ക് കൈകൊണ്ട് ഇടിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞുടയ്‌ക്കുകയും ചെയ്‌തതായി മരിച്ച നവ്യ പ്രകാശിന്റെ കൂട്ടുകാരി മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് പൊലീസ് അജിത്തിനെതിരെ ആത്മഹത്യാ പ്രേരണയ്‌ക്ക് കേസെടുത്തത്. ഈ മാസം എട്ടിന് വൈകുന്നേരമാണ് ഹൊസ്‌ദുര്‍ഗ്ഗ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയായ കാട്ടുകുളങ്ങരയിലെ നവ്യ പ്രകാശിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്തെ കളിയാട്ടം കാണാനെത്തിയതായിരുന്നു നവ്യ. അവിടെ വെച്ചാണ് അജിത്ത് ആള്‍ക്കാരുടെ മുന്നില്‍ വെച്ച് നവ്യയോട് അപമര്യാദയായി പെരുമാറിയതെന്ന് മൊഴിയില്‍ പറയുന്നു. ഇതിന് ശേഷം വസ്‌ത്രം മാറി വരാമെന്ന് പറഞ്ഞാണ് നവ്യ കൂട്ടുകാരിക്കൊപ്പം വീട്ടിലേയ്‌ക്ക് പോയത്.
കൂട്ടുകാരി വസ്‌ത്രം മാറി ഏറെ നേരം കാത്തിരുന്നിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് നവ്യയെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് എത്തിയ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് വീട്ടിനകത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ആത്മഹത്യാ കുറുപ്പില്‍ “തന്റെ മരണത്തില്‍ ആരും ഉത്തരവാദിയല്ല എന്ന് എഴുതിയിരുന്നു. തുടര്‍ അന്വേഷണത്തിന്റെ ഭാഗമായാണ് കൂട്ടുകാരിയില്‍ നിന്ന് പൊലീസ് വിശദമായ മൊഴിയെടുത്തതും ആത്മഹത്യാ പ്രേരണ കേസില്‍ അജിത്തിനെ അറസ്റ്റ് ചെയ്‌തതും.

COMMENTS