നീലേശ്വരം: നീലേശ്വരത്ത് നടന്ന ബി ജെ പി – സി പി എം സംഘര്‍ഷ കേസിലെ പ്രതിയെ പിടികൂടുന്നതിനിടയില്‍ പൊലീസുകാരന്റെ കാലില്‍ ബൈക്കു കയറ്റി പരിക്കേല...
നീലേശ്വരം: നീലേശ്വരത്ത് നടന്ന ബി ജെ പി – സി പി എം സംഘര്‍ഷ കേസിലെ പ്രതിയെ പിടികൂടുന്നതിനിടയില്‍ പൊലീസുകാരന്റെ കാലില്‍ ബൈക്കു കയറ്റി പരിക്കേല്‍പ്പിച്ചതായി പരാതി. നീലേശ്വരം സ്റ്റേഷനിലെ സി പി ഒ സതീശനാണ് പരിക്കേറ്റത്. അക്രമം നടത്തിയ ബി ജെ പി പ്രവര്‍ത്തകന്‍ രാജീവനെതിരെ പൊലീസ് കേസെടുത്തു. ഇയാളെ അറസ്റ്റു ചെയ്‌തതായി പൊലീസ് പറഞ്ഞു. സംഘര്‍ഷ കേസിലെ പ്രതിയായ രാജീവന്‍ ഒളിവിലായിരുന്നു. ഇന്നലെ നീലേശ്വരത്ത് എത്തിയപ്പോഴാണ് പൊലീസ് അറസ്റ്റു ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ കാലില്‍ ബൈക്കു കയറ്റി പരിക്കേല്‍പ്പിച്ചതെന്നു പറയുന്നു.

COMMENTS