Classic curvese

Breaking
Loading...

പ്രധാനമന്ത്രിക്ക്​ സുരക്ഷയൊരുക്കാൻ പ്രതിദിനം ഒന്നര കോടി!

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ ​പ്രതിദിനം സുരക്ഷയൊരുക്കാൻ മാറ്റി ​െവച്ചത്​ 1.62 കോടി രൂപ. മോദിക്ക്​ എസ്​.പി.ജി സുരക്ഷയൊരുക്ക...


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ ​പ്രതിദിനം സുരക്ഷയൊരുക്കാൻ മാറ്റി ​െവച്ചത്​ 1.62 കോടി രൂപ. മോദിക്ക്​ എസ്​.പി.ജി സുരക്ഷയൊരുക്കാനാണ്​ ഈ ഭീമമായ തുക​. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രത്യേക സുരക്ഷാ വിഭാഗത്തിന്​​ (എസ്​.പി.ജി) വകയിരുത്തിയ ഫണ്ട്​ അനുസരിച്ചുള്ള കണക്കാണിത്​. 3000ത്തോളം അംഗങ്ങളുള്ള അതിശക്തമായ സേനയാണ്​ എസ്​.പി.ജി​. നിലവിൽ പ്രധാനമന്ത്രിക്ക്​ മാത്രമാണ്​ എസ്​.പി.ജി സുരക്ഷ. 2020-21വർഷത്തേക്ക്​ 592.55കോടി രൂപയാണ്​ എസ്​.പി.ജിക്ക്​ അനുവദിച്ചത്​​. അതായത്​ പ്രതിദിനം 1.62 കോടി രൂപ!!!​. 

നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ്​ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിങ്ങനെ നാല്​ പേർക്ക്​ എസ്​.പി.ജി സുരക്ഷ ഉണ്ടായിരുന്നുപ്പോൾ 2019-2020ൽ 540.16 കോടിയായിരുന്നു എസ്​.പി.ജിക്ക്​ അനുവദിച്ചത്​. ഓരോരുത്തർക്ക്​ വർഷത്തിൽ 135 കോടി രൂപ. അതിൽ നിന്ന്​ 340 ശതമാനമാണ്​ സുരക്ഷാ ചെലവിൽ വരുത്തിയ വർധന


ഒന്നാം ​േമാദി സർക്കാറിൻെറ ആദ്യ ബജറ്റിൽ അനുവദിച്ചതിൻെറ ഇരട്ടിയാണിപ്പോൾ എസ്​.പി.ജിക്ക്​ അനുവദിച്ച തുക. 2014-2015 ൽ 289 കോടിയായിരുന്നത്​ 2015-2016ൽ ബജറ്റിൽ 330 കോടിയായി ഉയർത്തി. കഴിഞ്ഞ വർഷം എസ്​.പി.ജി നിയമം ഭേദഗതി ചെയ്യുകയും ഗാന്ധി കുടുംബത്തിന്​ നൽകിയ എസ്​.പി.ജി പരിരക്ഷ ഒഴിവാക്കുകയും ചെയ്​തിരുന്നു. എസ്​.പി.ജി സുരക്ഷ പ്രധാനമന്ത്രിക്ക്​ മാത്രമായി ചുരുങ്ങിയെങ്കിലും അതിന്​ വകയിരുത്തുന്ന ഫണ്ട്​ കുത്തനെ ഉയരുകയാണുണ്ടായത്​.

ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടർന്നാണ്​ രാജ്യത്ത്​ ആദ്യമായി എസ്​.പി.ജി രൂപീകരിക്കുന്നത്​. രാജീവ്​ഗാന്ധിയായിരുന്നു അന്ന്​ പ്രധാനമന്ത്രി. പ്രധാനമന്ത്രിക്കും അദ്ദേഹത്തിൻെറ അടുത്ത കുടുംബത്തിനും സുരക്ഷയൊരുക്കാനായിരുന്നു എസ്​.പി.ജി രൂപീകരണം. ഇതേതുടർന്ന്​ രാജീവ്​ ഗാന്ധി, സോണിയ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക്​ സുരക്ഷ ലഭിച്ചു. 1989ൽ ഭരണം മാറി വി.പി സിങ്​ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഗാന്ധി കുടുംബത്തിൻെറ എസ്​.പി.ജി സുരക്ഷ പിൻവലിച്ചു. എന്നാൽ 1991ൽ രാജീവ്​ഗാന്ധി കൊല്ലപ്പെട്ടു. ഇതേവർഷം​ കോൺഗ്രസ്​ അധികാരത്തിലേറുകയും ഗാന്ധി കുടുംബത്തിനുള്ള സുരക്ഷ പുനഃസ്ഥാപിക്കുകയുമായിരുന്നു.  ഇത്​ കഴിഞ്ഞ വർഷം നവംബർ വരെ തുടർന്നു. പിന്നീട്​ മോദി സർക്കാർ ഗാന്ധി കുടുംബത്തിൻെറ എസ്​.പി.ജി സുരക്ഷ പിൻവലിച്ച്​ സി.ആർ.പി.എഫ്​ സുരക്ഷ ഏർപ്പെടുത്തുകയായിരു​ന്നു.


നിലവിൽ സി.ആർ.പി.എഫ്​, എസ്​.പി.ജി സുരക്ഷ ലഭിക്കുന്നവർ ആരൊക്കെയാണ്​ എന്ന ​ഡി.എം.കെ എം.പി ദയാനിധി മാരൻെറ ചോദ്യത്തിന്​ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്​ഢി നൽകിയ മറുപടിയിലാണ്​ എസ്​.പി.ജി സുരക്ഷ രാജ്യത്ത്​ പ്രധാനമന്ത്രിക്ക്​ മാത്രമേ ഏർപ്പെടുത്തിയിട്ടുള്ളൂ എന്ന്​ വ്യക്തമാക്കിയത്​​. രാജ്യത്ത്​ 56 പ്രമുഖർക്ക്​ സി.ആർ.പി.എഫ്​ സുരക്ഷ നൽകുന്നുണ്ടെന്ന്​ പാർലമ​െൻറിനെ അറിയിച്ച മന്ത്രി സുരക്ഷാ കാരണങ്ങൾ മുൻനിർത്തി സി.ആർ.പി.എഫ്​ സുരക്ഷ ലഭിക്കുന്നവരുടേയും 2914 മുതൽ സുരക്ഷയിൽ മാറ്റം വരുത്തിയ പ്രമുഖരേയും സംബന്ധിച്ച വിവരങ്ങൾ നൽകിയില്ല.

COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: പ്രധാനമന്ത്രിക്ക്​ സുരക്ഷയൊരുക്കാൻ പ്രതിദിനം ഒന്നര കോടി!
പ്രധാനമന്ത്രിക്ക്​ സുരക്ഷയൊരുക്കാൻ പ്രതിദിനം ഒന്നര കോടി!
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVgVCXz9ANnofT2ALSJkA8R6iNx38ENblKL8H4wsQ7RyehkfGEFaTM3HPQQlmlJ2yXRj_ZT-6heE23QyjYA78PfNGheEvuxa8mhNyY-3MsFK-VU6WwHkk2FglsdFvMTSbIdtBOOjB0I-A/s1600/20200212_191057.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVgVCXz9ANnofT2ALSJkA8R6iNx38ENblKL8H4wsQ7RyehkfGEFaTM3HPQQlmlJ2yXRj_ZT-6heE23QyjYA78PfNGheEvuxa8mhNyY-3MsFK-VU6WwHkk2FglsdFvMTSbIdtBOOjB0I-A/s72-c/20200212_191057.jpg
Kanhangadvision
https://www.kanhangadvision.com/2020/02/prime-minister-modi-security.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2020/02/prime-minister-modi-security.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy