പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കാഞ്ഞങ്ങാടിനടുത്ത മടിക്കൈ സ്വദേശിക്കെതിരെ പരിയാരം പൊല...
പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കാഞ്ഞങ്ങാടിനടുത്ത മടിക്കൈ സ്വദേശിക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു. മടിക്കൈ ബങ്കളത്തെ റമീസിനെതിരെയാണ് കേസ്. പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന പെണ്‍കുട്ടിയാണ് റമീസിനെതിരെ പരാതി നല്‍കിയത്. പെണ്‍കുട്ടി നേരത്തെ നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചിരുന്നു. അന്ന് തന്നെ റമീസ് വിവാഹവാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയി ലൈംഗികപീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്നീട് പിന്‍മാറിയ റമീസ് പെണ്‍കുട്ടിയെ പൂര്‍ണ്ണമായും കൈയൊഴിഞ്ഞതോടെയാണ് കേസില്‍ പ്രതിയായത്.

COMMENTS