പാലക്കാട് അട്ടപ്പാടിയില്‍ നിന്ന് ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ചവര്‍ പിടിയില്‍. കണ്ണൂര്‍, കാസര്‍കോട് സ്വദേശികളായ അഞ്ചുപേരെ വനംവകുപ്പാ...
പാലക്കാട് അട്ടപ്പാടിയില്‍ നിന്ന് ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ചവര്‍ പിടിയില്‍. കണ്ണൂര്‍, കാസര്‍കോട് സ്വദേശികളായ അഞ്ചുപേരെ വനംവകുപ്പാണ് അറസ്റ്റു ചെയ്തത്. അട്ടപ്പാടി ഗുളിക്കടവ് കാരറയില്‍ നിന്നാണ് ചന്ദന മരങ്ങൾ മുറിച്ചു മാറ്റി വാഹനത്തില്‍ കടത്താന്‍ ശ്രമിച്ചത്.
പരിശോധനക്കിടെ അഞ്ചു പേരെ വനംഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. കണ്ണൂർ സ്വദേശികളായ ജിനോ, ജോസ്, അലക്സ്, ശ്രീജിത്ത്, കാസർകോട് സ്വദേശി ഷീൻ എന്നിവരാണ് പിടിയിലായത്. ചന്ദനമുട്ടികളും വാഹനവും ആയുധങ്ങളും കസ്റ്റഡിയിലെടുത്തു.
രഹസ്യവിവരത്തെ തുടർന്ന് ഒരാഴ്ച്ചയായി പ്രദേശത്ത് രാത്രികാല പരിശോധന നടത്തിവരുകയായിരുന്നുവെന്നാണ് വനംഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രതികള്‍ മുന്‍കാലങ്ങളിലും മരങ്ങള്‍ കടത്തിയെന്നാണ് സംശയം.
പകല്‍സമയത്ത് മുറിച്ചുകടത്താനുളള മരങ്ങള്‍ കണ്ടെത്തുകയും രാത്രിയില്‍ ആയുധങ്ങളുമായി വന്ന് ചന്ദന മരങ്ങൾ ആഡംബര വാഹനങ്ങളിൽ കടത്തുന്നതാണ് രീതി. അട്ടപ്പാടി മേഖലയില്‍ സമാനമായ കേസുകള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മണ്ണാര്‍ക്കാട് മെഴുകുംപാറയിലെ വീട്ടുവളപ്പില്‍ നിന്ന് ആറു ചന്ദനമരങ്ങള്‍ മോഷ്ടിച്ചരെ ഇനിയും കണ്ടെത്താനായില്ല.

COMMENTS