സൗദിയില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. നബാല്‍ ഹദ എന്ന കുടിവെള്ള കമ്ബനിയില്‍ ജീവനക്കാരനായ മലപ്പുറം കൊണ്ട...
സൗദിയില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. നബാല്‍ ഹദ എന്ന കുടിവെള്ള കമ്ബനിയില്‍ ജീവനക്കാരനായ മലപ്പുറം കൊണ്ടോട്ടി കൊളത്തൂര്‍ മഞ്ചക്കാട് സ്വദേശി കോപ്പിലാന്‍ മുജീബ് റഹ്മാനാണ് (37) മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിനെ പോലീസ് ഉടനെ ജിദ്ദ സുലൈമാനിയ ആശുപത്രിയിലെത്തിച്ചു.
ഇവിടെ ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ഞാറാഴ്ചയാണ് മരണം സംഭവിച്ചത്. 15 വര്‍ഷമായി ജിദ്ദയില്‍ പ്രവാസിയാണ്. പിതാവ്: കുഞ്ഞാലന്‍കുട്ടി, മാതാവ്: ഫാത്തിമ കുട്ടി.

COMMENTS